സംവാദം സംഘടിപ്പിച്ചു
മയ്യിൽ:-കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് നടത്തുന്ന സാഹിത്യ സല്ലാപത്തിൽ ശ്രീധരൻ സംഘമിത്രയുടെ "മേടം സാക്ഷി" നാടകത്തെ കുറിച്ച് സംവാദം സംഘടിപ്പിച്ചു.
നാടക സംവിധായകൻ ഹരിദാസ് ചെറുകുന്ന് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ ഡോ.സി.ശശിധരൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.കെ.മനോഹരൻ, നാടകപ്രവർത്തകൻ
പപ്പൻ മുറിയാത്തോട് ,കെ .പി കുഞ്ഞികൃഷ്ണൻ ,എ.കൃഷ്ണൻ ,കെ.വി യശോദ ടീച്ചർ ,ടി.വി വത്സൻ ,കെ.വി പത്മനാഭൻ ,സുബ്രൻ കൊളച്ചേരി ,എം.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നാടകകൃത്ത് ശ്രീധരൻ സംഘമിത്ര മറുപടി പറഞ്ഞു.
കലാവിഭാഗം കൺവീനർ മലപ്പട്ടം ഗംഗാധരൻ സ്വാഗതവും ,സെക്രട്ടറി ഒ.എം. മധുസൂതനൻ നന്ദിയും പറഞ്ഞു.