ഗതാഗത നിയന്ത്രണം നടപ്പിലായില്ല; പ്രദേശവാസികൾ ആശങ്കയിൽ
കൊളച്ചേരി:- കായിച്ചിറ - പള്ളിപറമ്പ് റോഡിലെ ഗതാഗതം നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് ബോർഡുകൾ രാവിലെയാണ് പള്ളിപറമ്പ് സദ്ദാം മുക്കിൽ സ്ഥാപിച്ചത് .
പക്ഷെ ഉച്ച ആയതോടെ അതേ റോഡിലൂടെ ബസ്സുകൾ അടക്കം എല്ലാ വാഹനങ്ങളും കടന്നു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
റോഡിനു രണ്ടു വശങ്ങളിലുമായി താറിംങ് പ്രവൃത്തിക്കായി റോഡ് കീറി വച്ചിട്ട് ആഴ്ചകളായി.
വാഹനങ്ങൾ ഈ അപക കുഴിയിൽ വീണുണ്ടാക്കുന്ന അപകടം പതിവായിരിക്കുകയാണിവിടെ.കഴിഞ്ഞ ദിവസങ്ങളിൽ ബസ്സുകൾ പോലുള്ള വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങളുമായി കൂട്ടി ഉരസുകയും അതിന്റെ പേരിലെ വാക്കേറ്റവും പതിവായിരുന്നു.
ഇത് പരിഹരിക്കാൻ വേണ്ടിയായിരുന്നു ഇന്ന് രാവിലെ മുതൽ ഈ റോഡിലെ ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചത്.. പക്ഷെ ഈ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ലാത്ത ഒരു പറ്റം ആൾക്കാർ റോഡ് തടസ്സപ്പെടുത്താൻ സ്ഥാപിച്ച ബോർഡുകളും മറ്റും എടുത്ത് മാറ്റി റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇത് മൂലം ഉച്ചയോടെ ബസ്സുകൾ അടക്കമുള്ള എല്ലാ വാഹനങ്ങളും ഇതിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോൾ അപകടത്തിനും വാക്കേറ്റത്തിനും വീണ്ടും സാക്ഷിയാവേണ്ടി വരുമല്ലോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
പൂർണ്ണമായും ഗതാഗതം നിരോധിച്ച് താറിംങ് പ്രവൃത്തികൾ വേഗം നടത്തി റോഡിലെ അപകടം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ അധികാരികൾ കൈകൊള്ളണമെന്നാണ് നാട്ടുകാർക്ക് അധികാരികളോട് ആവശ്യപ്പെടാനുള്ളത്.