കൊളച്ചേരി പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ :ആവേശകരമായ  താരലേലം ജനുവരി 2ന് 


കമ്പില്‍:  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കൊളച്ചേരി വീണ്ടും വേദിയാവുന്നു. മൂസാന്‍കുട്ടി, അഭിലാഷ്, എ പി പവിത്രന്‍ മാസ്റ്റര്‍, ചോയ്യപ്രത്ത് പാര്‍വതി സ്മാരക ട്രോഫിക്കും 1,10000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള എട്ടാം സീസണ്‍ കൊളച്ചേരി പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2019 ജനുവരി 13 മുതല്‍ തവളപ്പാറ മിനി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. മേഖലയിലെ വിവിധ ക്ലബ്ബുകള്‍ അണിനിരക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മല്‍സരം.

ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി ജനുവരി 2ന്  വൈകീട്ട് അഞ്ചിന് മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തില്‍ താരലേലം നടക്കും. മികച്ച പ്രകടനം കാഴ്ചവച്ചു പരിചയമുള്ള കളിക്കാരെ കൂടുതല്‍ വില നല്‍കി ക്ലബ് മാനേജര്‍മാര്‍ക്ക് വിളിച്ചെടുക്കാം. ഇവരായിരിക്കും ഉയര്‍ന്ന മൂല്യമുള്ള താരങ്ങള്‍. ഒരു ക്ലബ് സ്വന്തമാക്കിയ കളിക്കാരനെ മറിച്ചുവാങ്ങാനുള്ള ഐഎസ്എല്ലിലെ ഇന്‍സ്റ്റന്റ് ട്രേഡിങ് കാര്‍ഡ് സംവിധാനം പക്ഷെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ ഉണ്ടാവില്ല. വാശിയേറിയ താരലേലം വീക്ഷിക്കാാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 കൊളച്ചേരി മേഖലയിലെ ഒരുസംഘം ഫുട്‌ബോള്‍ പ്രേമികളാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. പ്രായഭേദമന്യേ മുതിര്‍ന്നവരും യുവാക്കളും സംഘാടക സമിതിയില്‍ അംഗങ്ങളാണ്.
Previous Post Next Post