കുറ്റ്യാട്ടൂരിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇരുട്ടിൽ


മയ്യിൽ: - കുറ്റ്യാട്ടൂരുകാർക്ക്  KSEB യുടെ "ക്രിസ്തുമസ്സ് സമ്മാനം "... ഇപ്രാവശ്യം  ഇവിടത്തെ ആഘോഷങ്ങൾ കൂരിരുട്ടിൽ !!!
ആഘോഷദിനങ്ങളായ  ഇന്നലെയും ഇന്നും നാട്ടുകാർ ഇരുട്ടിൽ തന്നെ .
  കുറ്റ്യാട്ടൂരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.
ഇന്നലെ രാത്രി പത്തിനു നിലച്ച വൈദ്യുതി പുനസ്ഥാപിച്ചത് ഇന്ന് രാവിലെ 11ഓടെ ആണ്. വീണ്ടും രാത്രി 8.30നോടെ നിലച്ച വൈദ്യുതി ഇതുവരെയായും പുനസ്ഥാപിച്ചിട്ടില്ല.
ക്രിസ്തുമസ് ആഘോഷങ്ങൾ ഇരുട്ടിലാക്കിയ കെഎസ്ഇബി മയ്യിൽ സെക്ഷൻ അധികൃതർക്കെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.


Previous Post Next Post