ജനുവരി 28  ദിവസവിശേഷം...



ഇന്ന് ദേശിയ രോഗ പ്രതിരോധ ദിനം...
1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിൽ ആദ്യ ബ്രിട്ടിഷ് കോളനി സ്ഥാപിച്ചു..
1820- Fabien von Belling hausen ന്റെ നേതൃത്വത്തിലുള്ള റഷ്യൻ സംഘം അൻറാർട്ടിക്ക കണ്ടു പിടിച്ചു..
1932- ജപ്പാൻ ഹാങ്ഹായ് ആക്രമിച്ചു..
1933- ചൗധരി റഹ്മത്തലി മുസ്ലിങ്ങൾക്കായി പ്രത്യേക രാജ്യം ഉണ്ടാക്കാനും അതിന് പാക്കിസ്ഥാൻ എന്ന് പേരിടാനും പരസ്യമായി ആവശ്യം ഉന്നയിച്ചു...
1935- ഗർഭഛിദ്രത്തിന് നിയമ അംഗീകാരം നൽകുന്ന ആദ്യ പാശ്ചാത്യൻ രാജ്യമായി ഐസ്ലൻഡ് മാറി...
1953- കേന്ദ്ര സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തു..
1980- കേരളത്തിൽ നിർമിച്ച ആദ്യ കപ്പൽ റാണി പത്മിനി കടലിലിറക്കി...
1986- അമേരിക്കൻ സ്പെയ്സ് ഷട്ടിൽ ചാലഞ്ചർ പൊട്ടിത്തെറിച്ചു.. 7 യാത്രികരും കൊല്ലപ്പെട്ടു..
2016- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ടർബുലന്റ് ഇയർസ് പുറത്തിറങ്ങി...
2017- ചേച്ചി വീനസിനെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഫൈനലിൽ  പരാജയപ്പെടുത്തി സറീന വില്യംസ് ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സിംഗിൾസ് കിരീടം നേടുന്ന ടെന്നിസ് താരമായി മാറി..

ജനനം
1786- നഥാനിയൻ വാലിച്ച്.. കൊൽക്കത്ത ബോട്ടോണിക്കൽ ഗാർഡനിൽ പ്രവർത്തിച്ച ഡച്ച് ഭിഷഗ്വരനും സസ്യ ശാസ്ത്രജ്ഞനും..
1865- ലാലാജി എന്ന ലാലാ ലജ്പത് റായ്.. പഞ്ചാബ് സിംഹം.. ഭഗത് സിങ്ങിന്റെ ഗുരു.. വിപ്ലവ നേതാവ്...
1899... ഫീൽഡ് മാർഷൽ. കെ.എം. കരിയപ്പ.. ഇന്ത്യയുടെ ആദ്യ കരസേനാ മേധാവി.. ഫിൽഡ് മാർഷൽ പദവി ലഭിച്ച രണ്ട് പേരിൽ ഒരാൾ.
1913- രാജേന്ദ്ര കേശവ് ലാൽ ഷാ.. 2001 ൽ ജ്ഞാനപീഠം നേടിയ ഗുജറാത്തി സാഹിത്യ കാരൻ...
1925- ഡോ രാജാ രാമണ്ണ ഇന്ത്യൻ അണുശക്തി പദ്ധതിയുടെ പിതാവ്.. മുൻ കേന്ദ്ര മന്ത്രി..
1929- ആർ.വാസുദേവൻ പോറ്റി.. സംസ്കൃത പണ്ഡിതൻ, വേദാന്ത പ്രൊഫസർ..
1930- പണ്ടിറ്റ് ജസ് രാജ്.. പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ സംഗീതജ്ഞൻ...
1941- പി മാധവൻ പിള്ള.. വിവർത്തകൻ.. കൊല്ലം മൈനാഗപ്പള്ളി സ്വദേശി..

ചരമം
1939- W B യിറ്റ്സ്... ഐറിഷ് കവി..
1995- സി. ഉണ്ണിരാജ. സി പി. ഐ സൈദ്ധാന്തികൻ..
2001- തിക്കൊടിയൻ എന്ന കുഞ്ഞനന്തൻ നായർ.. സഞ്ജയൻ ഇട്ടതാണ് ഈ പേര്..  റേഡിയോ നാടകം വഴി ഏറെ പ്രശസ്തി.. അരങ്ങു കാണാത്ത നടൻ ആത്മകഥ..
2007- ഒ. പി നയ്യാർ.. ബോളിവുഡ് സിനിമാ സംഗീത സംവിധായകൻ.
2015- മാള അരവിന്ദൻ.' പ്രശസ്ത മലയാള സിനിമാ ഹാസ്യ താരം..
2018- കലാമണ്ഡലം ഗീതാനന്ദൻ... വേദിയിൽ കുഴഞ്ഞ് വീണ് മരിച്ച അതുല്യ ഓട്ടം തുള്ളൽ കലാകാരൻ..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post