ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ ആരംഭിക്കും 


ചേലേരി: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ചൊവ്വാഴ്ച വൈകുന്നേരം 5.30ന്ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയെ ആചാര്യവരണം ചടങ്ങോടെ ആരംഭിക്കും തുടർന്ന് പ്രസാദ ശുദ്ധി, വിശേഷാൽ പൂജകൾ അത്താഴപ്പൂജ എന്നിവ നടക്കും രാത്രി 7 ന് മാസ്റ്റർ നിധി നാഥ് സതീഷിന്റെ ഡ്രംസ് സോളോ 7.30 ന് ആദിതാളം കലാ തിയ്യറ്റർ വാര് റോഡ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ 30 ന് ബുധനാഴ്ച രാവിലെ 6 മുതൽ വൈകു: 6 വരെ അഖണ്ഡനാമജപം, 6.30ന് ദീപാരാധന രാത്രി 8 ന് അയനം നാടകവേദി കൊല്ലം അവതരിപ്പിക്കുന്ന നാടകം ''അവനവൻ തുരുത്ത് "3I ന് രാവിലെ നവകാഭിഷേകം ശ്രി ഭൂതബലി ,വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ സദ്യ 2.30ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭജന സമിതിയുടെ നാരായണീയ സത്സംഗം 4 മണിക്ക് മൂന്ന് തിടമ്പുകൾ ക്കൂടിയുള്ള പുറത്തെഴുന്നള്ളത്ത്, ചേലേരി അയ്യപ്പസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് ,മോതിരം വച്ച് തൊഴൽ തിരിച്ചെഴുന്നള്ളത്തിന് ശേഷം തിടമ്പുനൃത്തം രാത്രി 7.30 ന് ചെറുതാഴം മനോജ്, ചെറുതാഴം വി പിൻ എന്നിവരുടെ നേതൃത്വത്തിൽ ഇരട്ട തായമ്പക ഫിബ്രവരി 1 വെള്ളിയാഴ്ച അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വിശേഷാൽ ചടങ്ങുകൾ ഉച്ചയ്ക്ക് പ്രസാദ സദ്യ വൈകു: 4.30 ന് കേളി ,അഷ്ട പതി, പഞ്ചവാദ്യം, മേളം, ഭഗവതിസേവ 7.30 ന് തിടമ്പ എഴുന്നള്ളത്ത് തിടമ്പ് നൃത്തത്തോ ടെ മഹോത്സവം സമാപിക്കും.

പ്രതിഷ്ഠാദിനമഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ശ്രീ സുബ്രഹ്മണ്യ തത്വം എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. പ്രഭാഷണത്തിന് ശേഷം പിഞ്ചുകുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നു വന്ന ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്നലെ സമാപനമായി.
Previous Post Next Post