കലാസമതി ,വായനശാല പ്രതിനിധികളുടെ യോഗം 29 ന് 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ഹാളിൽ


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കലാസമിതി ,വായനശാല പ്രതിനിധികളുടെ യോഗം ജനുവരി 29 ചൊവ്വ 4 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

സാംസ്കാരിക വകുപ്പ്  വജ്രജൂബിലി ഫെല്ലോഷിപ്പ് നൽകി ബ്ലോക്ക് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കലാ പoനത്തിന്റ കൊളച്ചേരി പഞ്ചായത്ത്തല നടത്തിപ്പ് ചുമതല പഞ്ചായത്ത് സാംസ്കാരിക സമിതിക്ക് നൽകിയിരുന്നു.
അതു പ്രകാരം കമ്പിൽ ബസാറിലെ സംഘമിത്ര ഹാൾ ,പഞ്ചായത്ത് സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് കലാ പരിശീലനം നടക്കുക.
ചിത്രരചന ,നാടകം ,കഥാപ്രസംഗം ,മാപ്പിളകല, ശില്പകല എന്നിവയിൽ പ്രായപരിധിയില്ലാതെ സൗജന്യമായി
ആഴ്ചയിൽ 4 ദിവസമാണ് പരിശീലനം നൽകുക.

പരിശീലനത്തിന് അപേക്ഷ നൽകുന്നതിനും മറ്റു കാര്യങ്ങൾ ആലോചിക്കുന്നതിനും വേണ്ടി
കലാസമിതി ,വായനശാല പ്രവർത്തകർ  നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.
സാംസ്കാരിക സമിതി കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം.അനന്തൻ മാസ്റ്റർ, കെ.എം നാരായണൻ മാസ്റ്റർ ,ടി.വി വത്സൻ ,സംസാരിച്ചു ,
പഞ്ചായത്ത് പ്രസിഡന്റ് കെ. താഹിറ യോഗത്തിൽ സംബന്ധിച്ചു
ജില്ലാ കോർഡിനേറ്റർ കെ.മനീഷ് പദ്ധതി വിശദീകരിച്ചു
Previous Post Next Post