പൊതു പണിമുടക്കിന്റെ പ്രചരണാർത്ഥം  കാൽനട പ്രചരണ ജാഥ നടത്തി


മയ്യിൽ: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നവലിബറൽ  നയങ്ങൾക്കെതിരെ 8, 9 തീയ്യതികളിൽ ദേശവ്യാപകമായി നടത്തുന്ന പൊതു പണിമുടക്കിന്റെ പ്രചരണാർത്ഥം ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നാറാത്ത് പഞ്ചായത്ത്തല കാൽനട പ്രചരണ ജാഥ നാറാത്ത് ടി.സി ഗേറ്റിൽ സി. ഐ. ടി. യു മയ്യിൽ ഏറിയാ സെക്രട്ടറി കെ. നാണു ഉൽഘാടനം ചെയ്തു.

ജാഥാ മാനേജർ ഐ എൻ ടി യു സി നേതാവ് കെ.പവിത്രൻ അദ്ധ്യക്ഷനായിരുന്നു. ടി. സി ഗോപാലകൃഷ്ണൻ (എ ഐ ടി യു സി) ജാഥാ ലീഡർ കെ വി പവിത്രൻ (സി ഐ ടി യു ) എന്നിവർ സംസാരിച്ചു. അരക്കൻ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.

ടി സി ഗേറ്റിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ നാറാത്ത്ബസാർ, ഓണപ്പറമ്പ് ,ആറാം പീടിക
തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരങ്ങളേറ്റുവാങ്ങി കണ്ണാടിപ്പറമ്പ് വാരം റോഡിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ കാണികൃഷ്ണൻ (സി ഐ ടി യു )സി.ടി ബാബുരാജ് (എ ഐ ടി യു സി)  അഡ്വ.പി സി വിവേക് (എ ഐ യു ടി യു സി) എ.വിബാലകൃഷ്ണൻ (ഐ എൻ ടി യു സി) നൗഫൽ നാറാത്ത്
(എ ഐ യു ഡബ്യൂ സി ) എന്നിവർ സംസാരിച്ചു.

വാരം റോഡിൽ നടന്ന സമാപന യോഗത്തിൽ അരക്കൻ പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു.
ടി സി ഗോപാലകൃഷ്ണൻ എ വി ബാലകൃഷ്ണൻ കാണികൃഷ്ണൻ, അഡ്വ. പി സി വിവേക് നൗഫൽ നാറാത്ത് എന്നിവർ സംസാരിച്ചു. ജാഥാ ലീഡർ കെ.വി പവിത്രൻ നന്ദി പറഞ്ഞു. ഇ. ഗംഗാധരൻ കെ ഗോവിന്ദൻ, രാജൻ ആലക്കാം പടിക്കൽ കെ ലളിത എന്നിവർ നേതൃത്വം നൽകി.
Previous Post Next Post