കൊളച്ചേരിയിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ ഭരണാനുമതിയായി


കണ്ണൂർ: - കണ്ണൂർ മണ്ഡലത്തിൽ ഹൈമാസ്റ്റ്, സൗരോർജ,വിളക്കുകൾ കൊണ്ട് വെളിച്ച വിപ്ലവം തീർത്ത് പി.കെ ശ്രീമതി ടീച്ചർ എം.പി. .പ്രാദേശിക വികസന നിധി ഉപയോഗിച്ച് മണ്ഡലത്തിൻ്റെ നാനഭാഗങ്ങളിലായി സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ,മിനി ഹൈമാസ്റ്റ്, സൗരോർജ വിളക്കുകൾ ഉൾപ്പെടെ 83 വിളക്കുകൾക്കാണ് ഇതുവരെ ഭരാണനു മതിയായത്.2,92,53,863 രൂപയാണ് എം പി ഫണ്ടിൽനിന്ന് ഇതിനായി വിനിയോഗിക്കുന്നത് ഇനി 13 എണ്ണം ഭരണാനുമതി കാത്തിരിക്കുന്നു.മൂന്ന്‌ ലക്ഷം രൂപ വിതം വിനിയോഗിച്ച 19 പട്ടികജാതി കോളനികളിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിന്ന് കഴിഞ്ഞ ദിവസമാണ് ജില്ല കലക്ടർ ഭരണാനുമതി നൽകിയത്. കണ്ണൂർ കോർപറേഷനിലെ അവേരകോളനി, പള്ളിപ്രം എസ്.സി കോളനി, താവക്കര എസ് സി കോളനി ,പൂല്ലുപ്പി ക്കടവ് എസ്.സി കോളനി, കിഴക്കേ വളപ്പ്  കോളനി ,ചിറക്കൽ പഞ്ചായത്തിലെ കുന്നും കൈ അബേദ്കർ കോളനി ,കാട്ടാമ്പള്ളി രാഘവ നഗർ കോളനി, നാറാത്ത് പഞ്ചായത്തിലെ ആനന്ദ തീർഥ കോളനി ,നോർത്ത് അബ്ദേകർ കോളനി , മുണ്ടേരി പഞ്ചായത്തിലെ മുണ്ടേരി എസ് സി കോളനി, ചെങ്ങളായി ഗ്രമപഞ്ചായത്തിലെ വളക്കൈ കോളനി ,അരിമ്പ്ര കോളനി , ആലക്കോട് പഞ്ചായത്തിലെ പുളിയിലാംകണ്ട് കോളനി, കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കൊളച്ചേരി പറമ്പ് നാലു സെൻ്റ് എസ് സി കോളനി, നുഞ്ഞേരി കോളനി, ഉളിക്കൽ പഞ്ചായത്തിലെ മുണ്ടന്നൂർ വള്ളുവകോളനി , കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പവന്നുർ വള്ളുവകോളനി, പരിയാരം പഞ്ചായത്തിലെ എമ്പേറ്റ് കോളനി, മയ്യിൽ പഞ്ചായത്തിലെ മുല്ലക്കോടി കോളനി, എന്നിവിടങ്ങളിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിനാണ് ഭരണാനുമതിയായത്
Previous Post Next Post