ചേലേരി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠദിന മഹോത്സവവും ജനുവരി 20 മുതൽ ഫെബ്രുവരി 1 വരെ



ചേലേരി : ചേലേരി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠദിന മഹോത്സവവും ജനുവരി 20 മുതൽ ഫെബ്രുവരി 1 ( ഞായറാഴ്ച മുതൽ
വെള്ളിയാഴ്ച )വരെ നടത്തപെടുന്നു .
20 മുതൽ 27 വരെ ഭാഗവത സപ്താഹ യജ്ഞം നടത്തപ്പെടുന്നു.

20ന് വൈകു.5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും തുടർന്ന് ആചാര്യ വരണവും നടക്കും .തുടർന്ന് നടക്കുന്ന ഉദ്ഘാടന സഭ പറശ്ശിനി മoപുര ട്രസ്റ്റി പി എം ജനാർദ്ധനൻ ഉദ്ഘാടനം ചെയ്യും.
രാധാകൃഷ്ണൻ മാണിക്കോത്ത് ആശംസ അർപ്പിച്ച് സംസാരിക്കും. ചടങ്ങിന് ഉത്സവാലോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ. രാഘവൻ നമ്പ്യാർ അധ്യക്ഷത വഹിക്കും.

തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി യജ്ഞദീപം തെളിയിക്കുന്നതോടെ ശ്രീമത്  ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭമാവും.
പെരിന്തൽമണ്ണ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയാണ്  യജ്ഞാചാര്യൻ.
 സപ്താഹത്തിന്റെ അഞ്ചാം ദിവസമായ ജനു. 25 ന് രാത്രി തിരുവാതിരകളിയും ആറാം ദിവസമായ ജനു. 26 ന് രാത്രി മോഹിനിയാട്ടം ,ഭരതനാട്യം എന്നിവയും രാത്രി 8 മണിക്ക് സർവൈശ്വര്യ പൂജയും നടക്കും.
സപ്താഹ യജ്ഞത്തിന്റെ സമാപന ദിനമായ ജനു .27 ന് ദീപാരാധനയും നടക്കും.
27 ന് സപ്താഹത്തിന് സമാപനമാവും.

ജനുവരി 28ന് വൈകു.7 ന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.

പ്രതിഷ്ഠാ ദിന മഹോത്സവത്തിന്റെ ആദ്യ ദിനമായ ജനുവരി 29 രാത്രി 7മണിക്ക് വൈകുന്നേരം ആചാര്യ വരണം, പ്രസാദ ശുദ്ധി, രക്ഷോഗ്ന ഹോമം, വാസ്തുകലശം, വാസ്തുകലശാഭിഷേകം, അത്താഴപൂജയും തുടർന്ന് ദീപാരാധനയും നടക്കും.  രാത്രി 7 ന് ട്രിനിറ്റി കോളേജ് ലണ്ടനിൽനിന്നും 2nd നേടിയ മാസ്റ്റർ നിധിനാഥ് സതീഷിന്റെ ഡ്രംസ് സോളോയും തുടർന്ന് 7.30 ന്   കൈരിളി ടി.വി ഫെയിം സുരേഷ് പള്ളിപ്പാറയും
സതീഷ് രാജപുരവും നിരവധി കലാകാരന്മാരും ചേർന്ന്  നാടൻ കലയുടെ ദൃശ്യാവിഷ്കാര താളവുമായി അണിയിച്ചൊരുക്കുന്ന അക്രോ ബാറ്റിക് ഡാൻസ്, ഫോക് ഡാൻസ്, സിനിമാറ്റിക് വെറൈറ്റി ഡാൻസുകൾ എന്നിവ കോർത്തിണക്കിക്കൊണ്ട് ആദി താളം കലാതീയറ്റേഴ്സ് അവതരിപ്പിക്കുന്ന തളിർക്കുട്ടം ഫോക് മെഗാഷോ അരങ്ങേറും.

രണ്ടാം ദിനമായ ജനുവരി 30 വൈകിട്ട് 6 മണിക്ക് അഖണ്ഡനാമജപവും ദീപാരാധനയും ഉണ്ടായിരിക്കും .രാത്രി 8 മണിക്ക് അയനം നാടകവേദി കൊല്ലം അവതരിപ്പിക്കുന്ന  അവനവൻ തുരത്ത് നാടകം അരങ്ങേറും.

മൂന്നാം ദിവസമായ ജനുവരി 31 ന് ഉച്ചയ്ക്ക് 2.30 മുതൽ നാരായണീയ സത്സംഗവും തുടർന്ന് മൂന്നു തിടമ്പുകളോടു കൂടി അയ്യപ്പ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് പുറത്തെഴുന്നള്ളത്ത് ചടങ്ങും നടക്കും.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചു വന്ന്  പുറത്തെഴുന്നള്ളത്തിന് ശേഷം തിടമ്പു നൃത്തവും തുടർന്ന് ഇരട്ട തായമ്പകയും നടക്കും.
നാലാം ദിവസമായ ഫിബ്ര.1 ന് രാവിലെ മുതൽ ശ്രീ അയ്യപ്പസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നടക്കും.രാവിലെ നവകാഭിഷേകവും വിശേഷാൽ പൂജയും തുടർന്ന്   പ്രസാദ സദ്യയും ഉണ്ടായിരിക്കും.
 വൈകിട്ട് 4.30 മുതൽ കേളി ,ഭഗവതി സേവ, അഷ്ടപതി എന്നിവയും തുടർന്ന് പഞ്ചവാദ്യ സഹിതം തിടമ്പെഴുന്നള്ളത്തും തിടമ്പു നൃത്തവും ഉണ്ടായിരിക്കും.
അന്നേ ദിവസം തുടർന്ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടക്കും.
Previous Post Next Post