നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് സമാപിക്കും



നാറാത്ത്: നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് സമാപനമാവും.വൈകിട്ട് 3 മണിക്ക് കാഴ്ച ശീവേലിയും തുടർന്ന് തിടമ്പ് നൃത്തവും നടക്കും.

 രണ്ടാം ദിനമായ ഇന്നലെ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.തുടർന്ന് തൃക്കൺ മഠം മാതൃസമിതി തിരുവാതിരക്കളി അവതരിപ്പിച്ചു.പ്രദേശവാസികളായ പ്രതിഭകളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.

ഇന്ന് രാവിലെ 5.30ന് നടതുറന്ന് ഭഗവാനെ പള്ളിയുണർത്തിയ ശേഷമുള്ള അഭിഷേകവും തുടർന്നുള്ള പൂജകളും നടന്നു.

 വൈകിട്ട് 6 മണിക്ക് മഹാഗണപതി ഹോമം,
ഉച്ചക്ക് പ്രസാദ സദ്യ, വൈകു: 3 മണിക്ക് കാഴ്ചശീവേലി, നീലേശ്വരം മാടമന ശ്രീധരൻ നമ്പൂതിരിയുടെ തിടമ്പുനൃത്തവും നടക്കും.


Previous Post Next Post