ചേലേരി മുക്ക് - നായാട്ടു പാറ റോഡിൽ കുഴി
കൊളച്ചേരി : ചേലേരി മുക്ക് - നെല്ലിക്കപ്പാലം -നായാട്ടുപാറ റോഡിൽ വൻ കുഴി.. കൊളച്ചേരി മുക്കിൽ വിജയാ കോപ്ലക്സിനു മുൻവശത്തായാണ് റോഡ് ഇടിഞ്ഞ് താറിംങ് ഇളകി വാഹനഗതാഗതം അസാധ്യമായിരിക്കുന്നത്. തിരക്ക് പിടിച്ച കൊളച്ചേരി മുക്ക് ജംഗ്ഷന് സമീപത്തായി രൂപപ്പെട്ട ഈ കുഴി മൂലം ഗതാഗത സ്തംഭനവും പതിവായിരിക്കുകയാണ് ഇവിടെ.
റോഡിലെ ഈ കുഴി രൂപപെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ് .അതേസമയം ഇതിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയിട്ടാണ് റോഡിൽ കുഴി രൂപപെട്ടതെന്നാണ് മനസ്സിലാവുന്നത്.