സി.പി ഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു
പള്ളിപ്പറമ്പ്: സി.പി ഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി പള്ളിപ്പറമ്പിലെ നൗഫൽ നജീമ ദമ്പതികളുടെ കുടുംബത്തിന് 'സ്നേഹ വീട്' എന്നപേരിൽ നിർമിച്ചു നൽകുന്ന വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം ഇന്ന് നടന്നു.
കുറ്റി അടിക്കൽ കർമ്മം ഇന്ന് രാവിലെ 9.30ന് പള്ളിപ്പറമ്പിൽ വെച്ച് ടി.വി അഹ്മദ് ഉസ്താദ് നിർവഹിച്ചു.
ചടങ്ങിൽ എരിയ കമ്മിറ്റി മെമ്പർ ദാമോദരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യൻ , ബ്രാഞ്ച് സെക്രട്ടറി ഉജിനേഷ്, അനിൽ കുമാർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)പോക്കർ ഹാജി ,കെ.കെ. മുസ്തഫ, (മുസ്‌ലിം ലീഗ്) അഷ്റഫ് സഖാഫി, സി.എം. മുസ്തഫ, (കേരള മുസ്ലീം ജമാ അത്ത് ) കെ.ഹംസ മൗലവി (മൂരിയത്ത് ജൂമാ മസ്ജിദ് സിക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.