കൊളച്ചേരി ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ ദിനം ആചരിച്ചു
കൊളച്ചേരി: പാലിയേറ്റീവ് ദിനമായ ഇന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്തും കൊളച്ചേരി പി എച്ച് സി യും ചേർന്ന് സാന്ത്വന പരിചരണ ദിനമായി ആചരിച്ചു.
കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന സാന്ത്വന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
IAPC ജനറൽ സെക്രട്ടറി നാരായൺ പി വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി ഷറഫുന്നീസ, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ്ജ് നിസാർ എൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.പി പത്മിനി ടീച്ചർ, അനിൽ കുമാർ, വാർഡ് മെമ്പർമാരായ എ വി നാരായണൻ ,പ്രമീള കെ, കെ.പി ചന്ദ്രഭാനു ,പി വി വത്സൻ മാസ്റ്റർ ,പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ലിഷ പാലാടൻ, ഡോ.പ്രേമ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് വാഹനാപകടത്തിൽ അരയ്ക്കു താഴെ തളർന്നിട്ടും പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനം നടത്തി വരുന്ന സുനന്ദ് കെ എന്നവരെ ആദരിച്ചു.
ഡ്രോപ്സ് (DROPS) പാമ്പുരുത്തി എന്ന സംഘടന നൽകിയ വീൽ ചെയർ മെഡിക്കൽ ഓഫീസർ ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി.
പങ്കെടുത്ത എല്ലാരോഗികൾക്കും ഉപഹാരമായ സ്വെറ്റർ ( Sweater) വിതരണം ചെയ്യുകയും തുടർന്ന് കലാകാരൻമാർ ഒരുക്കിയ സ്വാന്ത്വന സംഗീത വിരുന്നും നടന്നു.
ചടങ്ങിന് പഞ്ചായത്ത് അസി.സെക്രട്ടറി വിജയരാജ് വി.ആർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു കെ നന്ദിയും പറഞ്ഞു.