സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കരുതിയിരിക്കുക :- സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി 



മയ്യിൽ:തീർത്തും സമാധാനന്തരീക്ഷം നിലനിൽക്കുന്ന നാറാത്തും പരിസര പ്രദേശങ്ങളിലും അരക്ഷിതാവസ്ഥയും സംഘർഷവും സൃഷ്ടിച്ച് മുതലെടുക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങൾക്കെതിരെ മുഴുവനാളുകളും ജാഗ്രത പാലിക്കണമെന്ന് സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

അടുത്ത കാലത്തായി കാര്യമായ സംഘര്ഷങ്ങളോ, അക്രങ്ങളോ റിപ്പോർട്ട് ചെയ്യാത്ത, സമാധാനം നിലനിൽക്കുന്ന പ്രദേശമാണ് നാറാത്ത്. യാതൊരു വിധ പ്രകോപനവും ഇല്ലാതെ അർദ്ധരാത്രിയിൽ വിവിധ പാർട്ടികളിലെ പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രസംഭവങ്ങൾ നടക്കുകയാണ്. 
 ജനുവരി 25ന് രാത്രിയോട് കൂടി ബിജെപി പ്രവർത്തകൻ കെ.എൻ മുകുന്ദന്റെ വീടിനുനേരെ ആക്രമണം നടക്കുകയുണ്ടായി. വീടിന്റെ മുൻഭാഗത്തെ ജനൽ അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്തപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

  സമാനമായ സംഭവമാണ് ഇന്നലെ വീണ്ടും ഉണ്ടായിരിക്കുന്നത് സിപിഐ എം പ്രവർത്തകനും കർഷകസംഘം നേതാവുമായ കെ പി നാരായണന്റെ വീടിനു നേരെയാണ് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം സാമൂഹ്യവിരുദ്ധർ അക്രം അഴിച്ചു വിട്ടത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് ഉണർന്നെണീറ്റവർ ടോർച്ച് പ്രകാശിച്ചപ്പോൾ തന്നെ അക്രമികൾ ഓടി പൊവുകയായിരുന്നു.

രാഷ്ട്രീയ പ്രവർത്തകരുടെ വീടിനു നേരെ അർദ്ധരാത്രിയിൽ അക്രമം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനും അതുവഴി സമൂഹത്തിൽ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് മുതലെടുക്കാനുമാണ് ഒരു കൂട്ടർ പരിശ്രമിക്കുന്നത്. അത്തരക്കാരുടെ കുത്സിത നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ മുഴുവനാളുകളും തയ്യാറാവണം.

അക്രമ സംഭവങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും സിപിഐ എം മയ്യിൽ ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ബിജു കണ്ടക്കൈ
സെക്രട്ടറി
CPI M
മയ്യിൽ ഏരിയാ കമ്മിറ്റി
Previous Post Next Post