മയ്യിൽ സർവ്വീസ് സഹകരണ ബേങ്ക് റിട്ടയേർഡ് ജീവനക്കാരൻ സി.പി.രാഘവൻ അന്തരിച്ചു



മയ്യിൽ:  മയ്യിൽ സർവ്വീസ് സഹകരണ ബേങ്ക് റിട്ടയേർഡ് ജീവനക്കാരൻ സ:സി.പി.രാഘവൻ (64) അന്തരിച്ചു.
.പഴയ സി.പി.ഐ(എം) മയ്യിൽ ടൗൺ ബ്രാഞ്ച്,മയ്യിൽ താഴെ ബ്രാഞ്ച് സെക്രട്ടറി,കരിങ്കൽ തൊഴിലാളി യുണിയൻ സി.ഐ.ടി.യു ,കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകൻ,1980  കളിൽ മയ്യിൽ പ്രദേശത്ത് യുവജന രംഗത്തെ മികച്ച സംഘാടകൻ എന്നീ നിലകളിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും ഊർജ്വസ്വലനായ പ്രവർത്തകനായിരുന്നു സ:സി.പി.ആർ.
സി.പി.ഐ.എം കവിളിയോട്ട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ സൗമിനി,
മക്കൾ സരിത,സജിത്ത്(ഡി.വൈ.എഫ്.ഐ മയ്യിൽ മേഖലാ ട്രഷറർ,മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)പരേതയായ സജിന,
മരുമകൻ മനോഹരൻ(എട്ടാം മൈൽ) സഹോദരങ്ങൾ:കല്ല്യാണി (പൊറോളം),ജാനകി(പോയ്യൂർ),മാധവി(മംഗലാപുരം)ഗംഗാധരൻ (പൂനൈ).

കണ്ണൂർ AKG ആശുപത്രിയിലുള്ള മൃതദേഹം ഉച്ചയോടു കൂടി കവിളിയോട്ടുള്ള വീട്ടിൽ എത്തിച്ച് വൈകുന്നേരം കണ്ടക്കൈപറമ്പിൽ സംസ്കരിക്കും.

Previous Post Next Post