ജനുവരി 27 ദിവസവിശേഷം


ഇന്ന് ഹോളോ കോസ്റ്റ് ഓർമ ദിനം... ഹിറ്റ്ലറുടെ നാസി വംശീയ വാദത്തെ തുടർന്ന് വംശഹത്യക്കിരയായവരുടെ സ്മരണക്ക്... U N 2005 മുതൽ ഈ ദിനം ആചരിക്കുന്നു...
ഇന്ന് ലോക കുഷ്ഠരോഗ ദിനം.. (ജനുവരി 30 ന് തൊട്ടടുത്ത ജനുവരിയിലെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ ജനുവരി 30 നാണ് ഈ ദിനം)
1678- അമേരിക്കയിൽ ആദ്യ ഫയർ എഞ്ചിൻ രൂപീകൃതമായി.
1880- തോമസ് ആൽവാ എഡിസണ് ഇലക്ട്രിക്ക് ബൾബിന് പാറ്റൻറ് ലഭിച്ചു..
1916 - ഒന്നാം ലോക മഹായുദ്ധം.. ബ്രിട്ടനിൽ 18-45 പ്രായത്തിലുള്ള അവിവാഹിതരായ മുഴുവൻ പുരുഷൻമാരും സൈനിക സേവനത്തിന് പോകണമെന്ന നിർബന്ധ ഉത്തരവ്...
1921- ഇം പിരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു...
1944- USSR സൈന്യം ലെനിൻ ഗ്രാഡ് മോചിപ്പിച്ചു...
1961 .. നേരിയ മംഗലം ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു..
1967- നാസയിൽ അപ്പോളോ മിഷനിൽ പൊട്ടിത്തെറി.. 3 യാത്രികർ കൊല്ലപ്പെട്ടു..
1967- ഇംഗ്ലണ്ട്, അമേരിക്ക, സോവിയറ്റ് യൂനിയൻ ഉൾപ്പടെ 67 രാജ്യങ്ങൾ  ബഹിരാകാശം സമാധാന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന (Outer space treaty) കരാർ ഒപ്പുവച്ചു.
1983- ലോകത്തിലെ ഏറ്റവും നീളമുള്ള ടണൽ (53.85 കിമീ) ജപ്പാനിൽ പ്രവൃത്തി പൂർത്തീകരിച്ചു..
1984- കൽപ്പാക്കം ( ചെന്നൈ) ആണവ നിലയം ഉദ്ഘാടനം ചെയ്തു...

ജനനം
1832- ലൂയിസ് കരോൾ.. ഇംഗ്ലീഷ് നോവലിസ്റ്റ് - ആ ലിസ് ഇൻ വണ്ടർലാന്റിന്റെ കർത്താവ്..
1922- ഓ മാധവൻ - മലയാള.. നാടക സിനിമാ നടൻ.. നടൻ മുകേഷിന്റെ പിതാവ്...
1925- വി ടി നന്ദകുമാർ - സാഹിത്യ.. പത്രപ്രവർത്തക.. സിനിമാ ഗാന മേഖലയിൽ പ്രശസ്തൻ..
1926- ജനറൽ എ എസ് വൈദ്യ.. ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ ഇന്ത്യൻ കരസേനാ മേധാവി.. ഇതിന്റെ പേരിൽ സിക്ക് തീവ്രവാദികളാൽ കൊല്ലപ്പെട്ടു..
1952- അസ്മ ജഹാംഗിർ - പാക്കിസ്ഥാൻ പൗരാവകാശ പ്രവർത്തക. ജനറൽ സിയയുടെ ഹുദൂദ് ഓർഡിനെൻസിനെ പൊരുതി തോൽപ്പിച്ചു.
1974- ചാമിന്ദ വാസ് - ശ്രീലങ്കൻ ക്രിക്കറ്റർ
1979- ഡാനിയൽ വെട്ടോറി - ന്യൂസിലാൻഡ് ക്രിക്കറ്റർ

ചരമം
1556- ഹുമയൂൺ- മുഗൾ ചക്രവർത്തി..
1731- ബർത്തലോമിയോ ക്രിസ്റ്റഫറി... പിയാനോയുടെ സ്രഷ്ടാവ്.
1986- എ.എൽ. ബാഷം.. ഇംഗ്ലിഷ് നോവലിസ്റ്റ്.. ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ എഴുതിയ കഥാകാരൻ..
2008- സുഹാർത്തോ- ഇന്തോനേഷ്യയുടെ രണ്ടാമത് പ്രസിഡണ്ട്..
2009 - ആർ വെങ്കട്ടരാമൻ.. മൈ പ്രസിഡൻഷ്യൽ ഇയർസ് എന്ന ആത്മകഥ എഴുതിയ മുൻ പ്രസിഡണ്ട്...
2010 - ഹോവാർഡ് സീൻ - അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവി. അമേരിക്കൻ ഐക്യനാടുകളുടെ ജന കിയ ചരിത്രം എന്ന വ്യത്യസ്ത കൃതി എഴുതി.

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Previous Post Next Post