നാറാത്ത് ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു 


നാറാത്ത്: നാറാത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നാലു ദിന കളിയാട്ടം ഇന്ന് രാത്രി സമാപിക്കും .

പുലർച്ചെ കരിവേടൻ പുള്ളൂർകണ്ണൻ തെയ്യങ്ങൾക്കു ശേഷം നരമ്പിൽ ഭഗവതിയുടെ പുറപ്പാടിനൊടുവിൽ
മുച്ചിലോട്ടു ഭഗവതിയുടെ കൊടിയില തോറ്റവും കൂടിയാട്ടവും നടന്നു.


രാവിലെ കണ്ണങ്ങാട്ട് ഭഗവതി
വിഷ്ണുമൂർത്തി പുള്ളൂർ കാളി തെയ്യങ്ങളും ഭക്തജനങ്ങളെ ഇളക്കിമറിച്ചു നിറഞ്ഞാടി.

ഉച്ചക്ക് ഒന്നരയോടെ തിരുമുടിയുടെ വരവറിയിക്കുന്ന മേലേരി കയ്യേൽക്കൽ ചടങ്ങും നടന്നു,
രണ്ടേ കാലിന് ഭുവനമാതാവ് ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്നതു കണ്ട് ഭക്തർ സായൂജ്യമടഞ്ഞു.

രാത്രി 11 മണിക്ക് ആറാടിക്കലോടെ ഈ വർഷത്തെ കളിയാട്ടത്തിന് സമാപനം കുറിക്കും. 
Previous Post Next Post