പെരുമാച്ചേരി CRC വളവിൽ ഓട്ടോ മറിഞ്ഞു, രണ്ട് യാത്രക്കാർക്ക് പരിക്ക്


കൊളച്ചേരി :- പെരുമാച്ചേരി സി ആർ സി കുന്നിൽ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്.. അഞ്ചരക്കണ്ടി സ്വദേശികളായ സതി (55) ജാനകി (65 ) എന്നിവരെയാണ് പരുക്കുകളോടെ കമ്പിൽ KLIC അശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതിൽ ജാനകിയുടെ പരിക്ക് സാരമാണെന്നാണ് അറിയുന്നത്. KL.13 AL 9372 ഓട്ടോ ആണ് വളവിൽ വച്ച് മറിഞ്ഞത്.
Previous Post Next Post