പച്ചക്കറി വിളവെടുത്തു 


കൊളച്ചേരി :- കമ്പിൽ മാപ്പിള LP സ്ക്കൂൾ കുട്ടികൾ ചെയ്ത പച്ചക്കറി വിളവെടുപ്പ് നടത്തി.
വാർഡ് മെമ്പർ എൽ .നിസാർ വിളവെടുപ്പ് ഉൽഘാടനം ചെയ്തു.
പഞ്ചയത്ത് മെമ്പർ ഹനീഫ പാട്ടയം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശീതള അദ്ധ്യപകരായ ബീന, ഹഫ്സത്ത് ,ലേഖ,എന്നിവർ പങ്കെടുത്തു

നമുക്കും മുതിർന്നവരെ പോലെ കൃഷിചെയ്ത് വിളവെടുക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ് പച്ചക്കറിത്തോട്ടം കണ്ടാൽ ബോധ്യപ്പെടുക. കേവലം 5 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾ മുതിർന്നവർക്ക് കാണിച്ചുകൊടുത്തത്. നല്ല ഗുണമേന്മയുള്ള കോളിഫ്ലവർ,കേബേജ് ,കൂടാതെ പച്ച മുളകും ആണ് പ്രധാനമായും കൃഷി. തക്കാളി കൃഷി പുരോഗമിക്കുന്നു അതുപോലെ ചീര കൃഷിയും. സ്കൂൾ മാനേജ്മെൻറ് ഗുണമേന്മയുള്ള നല്ല മണ്ണ് ചെങ്കൻപാറമേൽ നിരത്തിയാണ് കൃഷിയിടം ഒരുക്കിയത്.

ജൈവവളവും പിണ്ണാക്കും മറ്റുമാണ് വളമായി ഉപയോഗിച്ചത്. കഴിഞ്ഞ നവംബർ മാസം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി താഹിറയുടെ സാന്നിധ്യത്തിലായിരുന്നു കൃഷി ആരംഭിച്ചത്. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി പിടിഎ രക്ഷിതാക്കൾ എന്നിവരുടെ പ്രോത്സാഹനവും .കുട്ടികളുടെ കൃഷിയിലുള്ള സജീവ ഇടപെടലുമാണ് ഇത്രയുംനല്ല വിളവെടുപ്പിന് സാധ്യമായത് എന്ന് അദ്ധ്യാപകർ പറയുന്നു. നാളത്തെ ഉച്ചഭക്ഷണത്തിനും തുടർന്ന് ഏതാനും ദിവസങ്ങളിലും മറ്റും കറി കളോടൊപ്പം ഞങ്ങൾ നട്ടുണ്ടാക്കിയ പച്ചക്കറികൾ കഴിക്കാമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു മിടുക്കന്മാരും മിടുക്കികളും. നമ്മളും ഒട്ടും മോശക്കാരല്ല എന്ന ഭാവത്തോടെ.
Previous Post Next Post