കൊളച്ചേരി എ യു പി സ്കൂളിൽ പഠനോൽസവം വ്യാഴാഴ്ച


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ തോറും നടന്നു വരുന്ന പഠനോത്സവം ഫെബ്രുവരി 14 വ്യാഴാഴ്ച കൊളച്ചേരി എ യു പി സ്കൂളിൽ നടക്കും.
രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ ഉദ്ഘാടനം ചെയ്യും.
പoനോത്സവത്തിൽ ലഘു പരീക്ഷണങ്ങൾ ,ഭാഷാ കേളികൾ, ഇംഗ്ലിഷ് സ്കിറ്റ് ,ഗണിത കൗതുകം, സുരീലി ഹിന്ദി, മഹർ ജഹുൽ അറബി, ഒറിഗാമി ,കുക്കറി ഷോ ,പുസ്തകകളുടെ പ്രദർശനം എന്നിവ ഉണ്ടാവും.

പഠനോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് വിളംബര ജാഥ നടന്നു.ജാഥയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Previous Post Next Post