കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2019 -20 വർഷത്തെ 14 കോടി 92 ലക്ഷം രൂപയുടെ വാർഷിക ബജറ്റിന് ചേർന്ന ഭരണ സമിതി അംഗീകാരം നൽകി. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ.എം അനന്തൻ മാസ്റ്റർ അവതരിപ്പിച്ച ബജറ്റി നാണ് ഇന്നലെ അംഗീകാരം നൽകിയത്. കാർഷിക മേഖലയ്ക്കും മാലിന്യ നിർമ്മാർജ്ജനത്തിനും മുൻതൂക്കം നൽകുന്നതാണ് ബജറ്റ്. ഇതിനായി ഒരു കോടി രൂപ വകയിരുത്തിട്ടുണ്ട്. ബഹു .സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് ഭവന പദ്ധതിക്ക് 36 ലക്ഷം രൂപ മാറ്റി വച്ചിരിക്കുന്നു. ആരോഗ്യമേഖലയിൽ 18 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയിൽ 16 ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്. നികുതി - നികുതിയേതര വരുമാനം 8124000 രൂപയും വികസന ഫണ്ട്, കേന്ദ്ര-സംസ്ഥാന വിഷ്കൃത ഫണ്ടുകൾ ഉൾപ്പെടെ 14,92,34,436 രൂപ വരവും 14,64,36,216 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ചബജറ്റി നാണ് കൊളച്ചേരി പഞ്ചായത്ത് ഇന്ന് അംഗീകാരം നൽകിയത്.