കർഷകദ്രോഹ ബജറ്റ് പ്രതീകാത്മകമായി കത്തിച്ചു പ്രതിഷേധിച്ചു
മയ്യിൽ: മോദി സർക്കാറിന്റെ ജനവിരുദ്ധ കർഷകദ്രോഹ ബജറ്റിനെതിരെ അഖിലേന്ത്യാ കിസാൻസഭ മയ്യിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതീകാത്മക അഗ്നിസാക്ഷ്യവും നടത്തി.മയ്യിൽ ബസാറിലൂടെ കിസാൻസഭാ പ്രവർത്തകർ പ്രകടനമായി വന്ന് ബസ്സ് സ്റ്റാന്റ് ജംഗ്ഷനിൽ വെച്ച് കർഷകദ്രോഹ കേന്ദ്ര ബജറ്റ് പ്രതീകാത്മകമായി കത്തിച്ചു മുദ്രാവാക്യം വിളിച്ചു.
എ ഐ കെ എസ് മണ്ഡലം സെക്രട്ടറി പി സുരേന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ രാഘവൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ വൈസ് പ്രസിഡണ്ട് പി കെ മധുസൂദനൻ, കെ വി ഗോപിനാഥ്,
കെ.വി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പി രവീന്ദ്രൻ, പി രാമചന്ദ്രൻ, കെ ഗോവിന്ദൻ, പി നാരായണൻ,
സി രാജീവൻ, സി.ടി ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.