ഫെബ്രുവരി 16   ദിവസവിശേഷം


ഇന്ന് Innovation Day.. പ്രശ്നങ്ങൾ പരിഹരിക്കുവാൻ പുതിയ മാർഗങ്ങൾ കണ്ടുപിടിക്കുന്നത് പ്രോത്സാഹിപ്പിക്കുവാൻ ഉള്ള ദിവസം
ലോക ഈനാംപേച്ചി ദിനം (World Pangolin Day).. ഫെബ്രുവരിയിലെ 3 മത്തെ ശനിയാഴ്ച ആണ് ഈ ദിനം ആചരിക്കുന്നത്‌.. അവയെ വംശ നാശത്തിൽ നിന്ന് രക്ഷിക്കുവാൻ ഉള്ള ശ്രമങ്ങളുടെ ഭാഗം..
ലോക തിമിംഗല ദിനം..  വംശ നാശത്തിൽ നിന്നു തിമിംഗലങ്ങളെ പ്രത്യേകിച്ചു Humpback whales  നെ രക്ഷിക്കുവാൻ ഉള്ള ശ്രമങ്ങളുടെ ഭാഗം...

1659 - ആദ്യത്തെ അറിയപ്പെടുന്ന ചെക്ക് ബ്രിട്ടനിൽ ഇഷ്യൂ ചെയ്ത ദിവസം.
1840 - അന്റാർട്ടിക്കയിലെ ഷാക്കിൾട്ടൻ ഐസ് ഷെൽഫ്, അമേരിക്കൻ പര്യവേക്ഷകൻ ആയ ചാൾസ്‌  വിൽക്‌സ് കണ്ടെത്തി.
1936- സ്പെയിൻ തെരഞ്ഞെടുപ്പിൽ 6 പാർട്ടികളുടെ കൂട്ടുകെട്ടായ പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
1946- ആദ്യത്തെ വാണിജ്യ ആവശ്യങ്ങൾക്ക് ആയുള്ള ഹെലികോപ്റ്റർ, അമേരിക്കയിലെ കണക്ടിക്കറ്റിൽ പരീക്ഷണ പറക്കൽ നടത്തി.
1947- കാനഡയിലെ ജനങ്ങൾക്ക് ബ്രിട്ടീഷ് പൗരത്വത്തിൽ നിന്ന് മോചനം ലഭിച്ചു. കനേഡിയൻ പൗരത്വം ലഭിക്കുന്നതിനായുള്ള സിറ്റിസൺഷിപ്പ് നിയമം നിലവിൽ വന്നു.
1959- ഫീഡൽ കാസ്ട്രോ, ക്യൂബയുടെ പതിനാറാമത് പ്രധാന മന്ത്രി ആയി ചുമതലയേറ്റു..
1961 - ചൈനയിൽ ആദ്യത്തെ ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചു...
1978- ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം (ആദ്യ കാല പബ്ലിക്ക് ടെലിഫോൺ എക്‌സ്‌ചേഞ്ച്) ചിക്കാഗോയിൽ പ്രവർത്തനം ആരംഭിച്ചു..
1982 - അഗത ബാർബറ മാൾട്ടയുടെ  ആദ്യ വനിതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു
1986- മരിയോ സോറെസ് പോർച്ചുഗലിന്റെ ആദ്യ സിവിലിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു
2005- ആഗോള താപനം നിയന്ത്രിക്കുന്ന ക്യോട്ടോ ഉടമ്പടി നിലവിൽ വന്നു...
2005.. വല്ലാർപ്പാടം തുറമുഖ പദ്ധതിക്ക് അന്നത്തെ പ്രധാന മന്ത്രി മൻമോഹൻ സിംഗ് തറക്കല്ലിട്ടു..

ജനനം

1471- കൃഷ്ണ ദേവരായർ.... വിജയനഗര രാജാവ്..
1848.. ഹ്യൂഗോ ഡീ വ്രീസ്.. ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ (Mutation theory) ഉപജ്ഞാതാവ്.. ഗ്രിഗർ മെൻഡലിന്റെ ജനിതക സിദ്ധാന്തം പുനരാവിഷ്കരിച്ചു..
1876- ജോർജ് മെക്കാളെ ട്രവല്യൻ... ഇരുപതാം നൂറ്റാണ്ടിന്റെ ഇംഗ്ലിഷ് ചരിത്രകാരൻ.. ജനാധിപത്യ സംവിധാനത്തിന് വേണ്ടി വാദിച്ചു....
1916 - ഞരളത്ത് രാമ പൊതുവാൾ - അങ്ങാടിപ്പുറം സ്വദേശി.. സോപാന സംഗീത കുലപതി...
1918- ലിത്വാനിയ റഷ്യൻ-ജർമൻ അധിനിവേശങ്ങളിൽ നിന്നു സ്വാന്തന്ത്ര്യം പ്രഖ്യാപിച്ചു. 1940ൽ റഷ്യ വീണ്ടും ലിത്വാനിയ പിടിച്ചെടുത്തു..
1941- കിം ജോങ് ഇൽ - ഉത്തര കൊറിയൻ നേതാവ് - പാർട്ടി സെക്രട്ടറി, പ്രതിരോധ കമ്മിഷൻ ചെയർമാനായിരുന്നു..
1959- ജോൺ മക്കൻറോ , ടെന്നിസ് കോർട്ടിലെ വികൃതിപ്പയ്യൻ എന്നറിയപ്പെടുന്ന അമേരിക്കൻ ടെന്നിസ് താരം.. 7 ഗ്രാന്റ് സ്ലാം സിംഗിൾസ് കിരീടം ചൂടി...
1978- വസിം ജാഫർ - മുൻ ഇന്ത്യൻ ക്രിക്കറ്റർ - ഇപ്പോൾ വിദർഭക്ക് വേണ്ടി കളിക്കുന്നു...

ചരമം
1907- ഗിയാസുയെ കാർഡൂച്ചി... 1906 ൽ സാഹിത്യ നോബൽ നേടിയ ഇറ്റാലിയൻ കവി..
1934- എഡ്വർഡ് ബഗ്രിട്സ്കി- 'ജ്ഞാന നിർമിതി വാദിയായ റഷ്യൻ കവി.. റഷ്യൻ എഴുത്തുകാരുടെ ഒഡേസ സ്കൂൾ  ആരംഭിച്ചു..
1944- ദാദാ സാഹബ് ഫാൽക്കെ... ഇന്ത്യൻ സിനിമയുടെ പിതാവ് . 1913 ൽ ഇറങ്ങിയ രാജാ ഹരിശ്ചന്ദ്ര എന്ന സിനിമ,  മറാഠി ഭാഷയിലെയും ഇന്ത്യയിലെയും ആദ്യ ചലചിത്രം ആണ്
1956- മേഘനാഥ് സാഹ.. ജ്യോതിർ ഭൗതിക മേഖലയിൽ നിസ്തുല സേവനം .. 6 തവണ നോബൽ പുരസ്കാരത്തിനു വേണ്ടി നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി..
1967- ചിയാൻ ഷിയുങ്ങ് വൂ.. ചൈനയുടെ മാഡം ക്യൂറി എന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞ. .മാൻഹട്ടൻ ഹോട്ടൽ പ്രോജക്ടിൽ പ്രവർത്തിച്ചു..
2016- ബുട്രോസ് ബുട്രാസ് ഘാലി... ഐക്യ രാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി

കടപ്പാട്.... കോശി ജോൺ എറണാകുളം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post