കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
മയ്യിൽ :- ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. മയ്യിൽ ടൗണിൽ വച്ച് നടന്ന ചടങ്ങ് KPCC നിർവ്വാഹക സമതി അംഗം പി.ടി.മാത്യൂ ഉൽഘാടനം ചെയ്യുന്നു .
ചടങ്ങിൽ കെ.സി. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺ. കമ്മിറ്റി പ്രസിഡണ്ട് കെ.എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.ശ്രീധരൻ മാസ്റ്റർ, കെ.പി.ചന്ദ്രൻ മാസ്റ്റർ, ബാലസുബ്രമണ്യൻ, കെ.പി.ശശിധരൻ, പി.പി.പ്രഭാകരൻ ,ഷാഫി കോറളായി, പി.വി.സന്തോഷ് ,സക്കറിയ, നിസാം തുടങ്ങിയവർ നേതൃത്വം നൽകി.