ചേലേരി എ യു.പി. സ്കൂൾ പഠനോത്സവും പ്രവേശനോത്സവവും നടത്തി  


ചേലേരി :- ചേലേരി എ യു.പി. സ്കൂൾ പഠനോത്സവും പ്രവേശനോത്സവവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു .
വാർഡു മെമ്പർ  എം വി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  എൻ നളിനി ,സി .ഗീത , പി.ടി.എ  പ്രസിഡണ്ട് അഹമ്മദ് നിസാർ ,മദർ പി ടി എ പ്രസിഡണ്ട്  ശ്രീജ പി, അനിത എ എന്നിവർ സംസാരിച്ചു .

ഒന്നാം ക്ലാസ് ,പ്രീ പ്രൈമറി എന്നിവയിലലേക്കുള്ള പ്രവേശനവും ഇതിന്റെ ഭാഗമായി നടന്നു  .സ്തുത്യർഹമായ സേവനത്തിന് പ്രീ പ്രൈമറി അധ്യാപികമാരെയും സ്റ്റാഫിനെയും ആദരിച്ചു.
കുടുംബശ്രീ പ്രവർത്തകരുടെ ചായക്കടയും തൽസമയ മൺപാത്ര നിർമ്മാണ പ്രദർശനവും പരിപാടിക്ക് പകിട്ടേക്കി .
50 ശാസ്ത്ര ഉപകരണങ്ങളം പരിക്ഷണങ്ങളും ഉൾപ്പെട്ട ശാസ്ത്ര പ്രദർശനവും മികവുറ്റതായിരുന്നു  .
ബേഡ്സ് ഫോട്ടോ എക്സിബിഷൻ ,സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര കോർണറുകളും ,
ഭാഷാ കോർണറുകളും ഉണ്ടായിരുന്നു.
രാവിലെ 9.30ന് ആരംഭിച്ച പ്രദർശനം വൈകുന്നേരം 4 മണി വരെ നീണ്ടു.
കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
Previous Post Next Post