മീത്തലെ ബാപ്ര കുന്നുമ്മൽ ക്ഷേത്രം കളിയാട്ട മഹോത്സവം  മാർച്ച് 5 മുതൽ


പെരുമാച്ചേരി :- മീത്തലെ ബാപ്ര കുന്നുമ്മൽ ക്ഷേത്ര കളിയാട്ട മഹോത്സവം  മാർച്ച് 5 ,6 ,7 തീയ്യതികളിൽ നടക്കും.
മാർച്ച് 5 ന് കളിയാട്ടാരംഭ ചടങ്ങുകൾ നടക്കും.
മാർച്ച് 6 ന് വൈകുന്നേരം ഇളങ്കോലം തെയ്യം കെട്ടിയാടും.തുടർന്ന് വിഷ്ണു മൂർത്തി, പെരുമ്പാറ ഭഗവതി എന്നിവരുടെ തോറ്റവും തുടർന്ന് അതി ഗംഭീരമായ കലശം കൈയേൽക്കൽ ചടങ്ങും നടക്കും.

7 ന് പുലർച്ചെ 2 മണിക്ക് പെരുമ്പാറ ഭഗവതി തെയ്യം പുറപ്പെടും.തുടർന്ന് തായ്പരദേവത, വിഷ്ണു മൂർത്തി, ചോന്നമ്മ തെയ്യങ്ങളും ഭക്തർക്ക് അനുഗ്രഹം ചൊരിയാനായി പുറപ്പെടും.
Previous Post Next Post