ഫെബ്രുവരി 20 ദിവസവിശേഷം
ഇന്ന് ലോക സാമൂഹിക നീതി ദിനം. 2007 മുതൽ UN ആചരിക്കുന്നു..
അരുണാചൽ പ്രദേശ്, മിസോറാം രൂപീകരണ ദിനം.. 1987ലാണ് ഈ സംസ്ഥാനങ്ങൾ നിലവിൽ വന്നത്..
1811 - ഓസ്ട്രിയ, പാപ്പരായതായി പ്രഖ്യാപിച്ചു
1888- ശ്രീ നാരായണ ഗുരു തന്റെ പ്രസിദ്ധമായ ജാതിഭേദം, മതദ്വേഷം എന്ന ദിവ്യമന്ത്രം അരുവിപ്പുറത്ത് വച്ച് പ്രഖ്യാപിച്ചു...
1891 .. ഗാന്ധിജിയുടെ ആദ്യ പ്രസംഗം.. ഇംഗ്ലണ്ടിൽ വെജിറ്റേറിയൻ സൊസൈറ്റി യോഗത്തിൽ..
1935- ഡെയ്ൻ കരോളിൻ മിക്കിൽസൺ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി...
1938- KSRTC യുടെ മുൻഗാമിയായ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഉദ്ഘാടന ഓട്ടം...
1938- ചൈന- ജപ്പാൻ യുദ്ധത്തിൽ, അഡോൾഫ് ഹിറ്റ്ലർ ജപ്പാന് പിന്തുണ പ്രഖ്യാപിച്ചു.
1944- ബാറ്റ്മാൻ കാർട്ടൂൺ പ്രസിദ്ധീകരിക്കുവാൻ ആരംഭിച്ചു
1947- ഇന്ത്യക്ക് അധികാരം കൈമാറുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് അറ്റ്ലിയുടെ പ്രഖ്യാപനം.. മൗണ്ട്ബാറ്റനെ അവസാന വൈസ്രോയി ആയി നിയമിച്ചു
1962- ജോൺ ഗ്ലെൻ, ഭൂമിയെ വലംവെയ്ക്കുന്ന ആദ്യ അമേരിക്കക്കാരൻ ആയി
1964- പീച്ചി വിവാദത്തെ തുടർന്ന് മന്ത്രി പി.ടി. ചാക്കോ രാജിവച്ചു
1965- റേയ്ഞ്ചർ 8 ഉപഗ്രഹം ചന്ദ്രനിൽ ഇറങ്ങി
2007- തട്ടേക്കാട്ട് ബോട്ട് ദുരന്തം. വിനോദയാത്രക്ക് പോയ 3 അധ്യാപകരും 15 കുട്ടികളും ബോട്ട് മുങ്ങി കൊല്ലപ്പെട്ടു...
2013- വൈദ്യുതി കാറുകൾക്കുള്ള ദേശീയ ചാർജിങ് സംവിധാനം, ലോകത്തു ആദ്യമായി എസ്റ്റോണിയയിൽ നിലവിൽ വന്നു.
2018 - സാമ്പത്തിക ക്ഷാമം പരിഹരിക്കുന്നതിനായി, ലോകത്തു ആദ്യമായി വേനിസ്വേല എന്ന രാജ്യം, പെട്രോ എന്ന വിര്‍ച്വല്‍ കറൻസി പുറത്തിറക്കി
ജനനം
1863- എ.ആർ.രാജ രാജ വർമ്മ- കേരള പാണിനി
1901- രാമകൃഷ്ണ രംഗറാവു - മദ്രാസ് പ്രസിഡൻസിയിൽ 2 തവണ മുഖ്യമന്ത്രിയായിരുന്നു..
1901- മുഹമ്മദ് നജീബ്.. മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട്, കേണൽ നാസറിനോടൊപ്പം വിപ്ലവം നയിച്ചു.
1946- വിജയ നിർമല - ഏറ്റവും കൂടുതൽ സിനിമ (44) സംവിധാനം ചെയ്ത വനിത എന്ന പേരിൽ ഗിന്നസിൽ സ്ഥാനം.. ഭാർഗവീ നിലയം നായിക..
1966- ലക്ഷ്മി നായർ - പ്രശസ്ത പാചക വിദഗ്ധ - ലോ അക്കാദമി പ്രിൻസിപ്പൽ.. ഇന്ത്യയിലെ നിജില ലൗസോൺ എന്ന് മാധ്യമങ്ങൾക്കിടയിൽ പ്രശസ്ത..
1976- രോഹൻ ഗാവസ്ക്കർ - സുനിൽ ഗാവസ്കറുടെ പുത്രൻ.. ക്രിക്കറ്റ് താരം..
ചരമം
1895- ഫ്രഡറിക് ഡഗ്ലസ് - 19 നൂറ്റാണ്ടിലെ പ്രശസ്തനായ അമേരിക്കൻ അടിമത്ത വിരുദ്ധ പോരാളി...
1966- തങ്ങൾ കുഞ്ഞ് മുസലിയാർ - വിദ്യാഭ്യാസ പ്രവർത്തകൻ, വ്യവസായി. കൊല്ലം TKM എൻജി. കോളജ് സ്ഥാപകൻ...
2001- ഇന്ദ്രജിത്ത് ഗുപ്ത - CPI നേതാവ്.. മുൻ കേന്ദ്ര മന്ത്രി...
2005- ജെ.വില്യംസ് - സിനിമാ ഛായാഗ്രാഹകൻ, സംവിധായകൻ
2010 - സി.രാഘവൻ. മലയാളം - കന്നഡ വിവർത്തകൻ. രണ്ടാമൂഴം , ഭീമായനം എന്ന പേരിൽ പരിഭാഷപ്പെടുത്തി..
2010 - എൻ. ഗണപതി - മുൻ ദേവികുളം MLA
2011 - മലേഷ്യാ വാസുദേവൻ - പിന്നണി ഗായകൻ
2014- രഘുകുമാർ - മലയാള സംഗിത സംവിധായകൻ
2015- ഗോവിന്ദ് പൻസാരെ.. മറാത്തായിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാമൂഹ്യ പ്രവർത്തകൻ. മത തീവ്രവാദികളാൽ വധിക്കപ്പെട്ടു..
2018- കെ.പാനൂർ - കേരളത്തിലെ ആഫ്രിക്ക രചിച്ച സാഹിത്യകാരൻ..
(കടപ്പാട് - കോശി ജോൺ എറണാകുളം)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)