വൃക്കകൾ തകരാറിലായ ഷിനോജിന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ (INTUC) ധനസഹായം നൽകി
കൊളച്ചേരി :- ഇരു വൃക്കകളും തകരാറായി ഡയാലീസിസിന് വിധേയനായി കൊണ്ടിരിക്കുന്ന നണിയൂർ ഊട്ടും പുറത്ത് (പാടിയിൽ) ഷിനോജിന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ (INTUC) കണ്ണൂർ ജില്ലാ കമ്മറ്റി ധനസഹായം നൽകി.
ധനസഹായത്തിൻ്റെ ചെക്ക് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.എം.ശിവദാസൻ കൈമാറി.
ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ, കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.