ഫെബ്രുവരി 21 ദിവസവിശേഷം...




ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം... ബംഗ്ല ബംഗ്ല ഭാഷയെ അംഗീകരിക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ടു 1952 ൽ ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാക്കിസ്ഥാനിലെ (ഇപ്പോൾ ബംഗ്ലാദേശ്) ജനങ്ങളെ  പാക്ക് പട്ടാളം കൂട്ടക്കൊല ചെയ്തതിന്റെ ഓർമയ്ക്ക്...

1440- പ്രഷ്യൻ കോൺഫെഡറേഷൻ രൂപീകൃതമായി..
1828 - ആദ്യത്തെ അമേരിക്കൻ ഇന്ത്യൻ പത്രമായ "ചെറൂക്കി ഫീനിസ്ക്‌സ്" പ്രസിദ്ധീകരണം ആരംഭിച്ചു
1848- മാർക്സും എംഗൽസും ചേർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു..
1878- ലോകത്തെ ആദ്യ ടെലിഫോൺ ഡയറക്ടറി അമേരിക്കയിലെ കണക്ടിക്കറ്റിൽ പുറത്തിറക്കി
1902 - ഡോ. ഹാർവി കുഷിങ് , ആദ്യത്തെ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി
1916.. ഒന്നാം ലോക മഹായുദ്ധം.. ഒമ്പത് മാസം നീണ്ടു നിന്ന ഏറ്റവും ദൈർഘ്യമേറിയ  യുദ്ധത്തിന് തുടക്കം.. ഫ്രാൻസിൽ ജർമൻ ആക്രമണം
1952... ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു...
1960- ക്യൂബയിൽ കച്ചവട സ്ഥാപനങ്ങൾ ദേശസാത്കരിച്ചു..
1982- ഡോ Z A കരീമിന്റെ നേതൃത്വത്തിലുള്ള പ്രഥമ അന്റാർട്ടിക്കാ പര്യവേക്ഷണ സംഘം പര്യടനം കഴിഞ്ഞ് തിരിച്ചെത്തി...
1999- വാജ്പേയ് - നവാസ് ഷരീഫ് ലാഹോർ പ്രഖ്യാപനം

ജനനം
1801- ജോൺ ഹെന്റി ന്യൂമാൻ - 19ാമത് നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആത്മീയാചാര്യൻ.. 2010 ൽ ബനഡിക്ട് 16 മൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു...
1894- ഡോ ശാന്തി സ്വരൂപ് ഭട് നഗർ.. ഭൗതിക ശാസ്ത്രജ്ഞൻ.. Father of research laboratories എന്നറിയപ്പെടുന്നു...
1896- സൂര്യകാന്ത് ത്രിപാഠി - ഹിന്ദി കവി... നിരാലാ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നു.
1966 .. പി.കെ. രാജശേഖരൻ... സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ...
1977- ടി.ടി. സൈനോജ്... അകാലത്തിൽ 32 മത് വയസ്സിൽ വിട പറഞ്ഞ സംഗീതജ്ഞൻ, പിന്നണി ഗായകൻ... ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലെ എനിക്ക് പാടാൻ... എന്ന ഗാനം ഹിറ്റ് ചാർട്ടിൽ വന്നു..
1984- ബിജു കരുനാഗപ്പള്ളി.. കാഴ്ചയില്ലാത്തവർക്ക് വേണ്ടി ലോകത്തിൽ ആദ്യമായി സോഫ്റ്റ് വെയർ നിർമിച്ചതും, മോണിറ്ററും മൗസും ഇല്ലാതെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ച് ലോക ഐ.ടി. ഭൂപടത്തിൽ സ്ഥാനം പിടിച്ച മലയാളി...

ചരമം
1829- കിത്തൂർ റാണി ചെന്നമ്മ... ബ്രിട്ടിഷ് തടവറയിൽ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി... കർണാടക സ്വദേശിനി..
1941- ഡോ ഫ്രെഡറിക് ബന്റിങ്ങ് - കനേഡിയൻ നോബൽ ജേതാവ്.. ഇൻസുലിൻ ആദ്യമായി മനുഷ്യനിൽ പ്രയോഗിച്ചു.. ഏറ്റവും മഹാനായ കാനഡക്കാരനായി 2004ൽ തെരഞ്ഞെടുക്കപ്പെട്ടു..
1984- അലക്സാണാവിച്ച് ഷെലോക്കോവ്, .. 1965 ൽ നോബൽ നേടിയ റഷ്യൻ സാഹിത്യകാരൻ
1991.. നൂതൻ....  1950- ൽ ബോളിവുഡ് താരം ആയി  ചലച്ചിത്ര രംഗത്തു പ്രവേശിച്ചു..
2011 - മലയാളത്തിന്റെ അമ്മ ആറൻമുള പൊന്നമ്മ..
2018 - സുവിശേഷകൻ ആയ ബില്ലി ഗ്രഹാം...
(കടപ്പാട് - കോശി ജോൺ എറണാകുളം)


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Previous Post Next Post