കൊളച്ചേരി നാടക കൂട്ടായ്മയുടെ രണ്ടാമത് നാടകം 'മീസാൻ കല്ല് '23 ന് കൊളച്ചേരിയിൽ


കൊളച്ചേരി :- മനുഷ്യബന്ധങ്ങൾക്ക് അതിർവരമ്പുകൾ പണിയുന്ന വർത്തമാനകാലത്ത് സ്നേഹ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഒരു നാടകയാത്ര.."മിസാൻ കല്ല്".

 കയ്യൂർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റ 75-മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഫിബ്രവരി 23 ശനിയാഴ്ച രാത്രി 9 മണിക്ക് കൊളച്ചേരി ഇ പി കെ എൻ എസ് എൽ പി സ്കൂൾ അങ്കണത്തിലാണ് നാടകം അരങ്ങേറുന്നത്.
ശ്രീധരൻ സംഘമിത്രയുടെ രചനക്ക് രംഗഭാഷയൊരുക്കുന്നത് വത്സൻ കൊളച്ചേരിയാണ്.
ദീപസംവിധാനവും നിയന്ത്രണവും ഹരിദാസ് ചെറുകുന്ന് നിർവ്വഹിക്കുന്ന നാടകത്തിൽ ചമയമൊരുക്കുന്നത് ഒ.മോഹനൻ ആണ്.
മ്യൂസിക്കറിക്കാർഡിംഗ് സുമേഷ് ചാലയും
സംഗീത നിയന്ത്രണം റോബർട്ട് ലിയോ യും നിർവഹിക്കുന്നു.
ശ്രീ നാരായണ ഗുരു ,
ഇ എം എസ് നമ്പൂതിരിപ്പാട് ,മഹാകവി കുമാരനാശാൻ ,വൈക്കം മുഹമ്മദ് ബഷീർ ,വയലാർ എന്നിവരുടെ വേഷത്തിൽ രംഗത്ത് എത്തുന്ന നാടകത്തിന്റെ രംഗമൊരുക്കുന്നത്
സുനീഷ് വടക്കുബാടൻ, ഏറൻ ബാബു എന്നിവരാണ് .
മിനി രാധൻ ,ഉണ്ണി പടിഞ്ഞാറെ വീട് ,മoപുരയ്ക്കൽ അശോകൻ ,ഏറൻ ബാബു ,ഉത്തമൻ ചേലേരി ,ഒ.മോഹനൻ ,സുനീ ഷ് വടക്കുംമ്പാടൻ തുടങ്ങിയവർ ശ്രദ്ധേയമായ വേഷത്തിൽ അരങ്ങിൽ എത്തുന്നുണ്ട്.
Previous Post Next Post