ഫെബ്രുവരി 22 ദിവസവിശേഷം...
ഇന്ന് ലോക ചിന്താ ദിനം
ലോക സ്കൗട്ട് ദിനം, 1857 ൽ ഇന്നേ ദിവസമാണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥപകനായ ബേഡൽ പവൽ ജനിച്ചത്...
1632 - ഗലീലിയോയുടെ "dialogue concerning the two chief world systems" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
1662.... ഡച്ച് കാരുമായുള്ള യുദ്ധത്തിൽ കൊച്ചി രാജാവ് രാമവർമ്മ വധിക്കപ്പെട്ടു... ''
1854- ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ സ്പിന്നിങ്ങ് മിൽ ബോംബെ കോട്ടൺ മിൽ പ്രവർത്തനം തുടങ്ങി...
1855- പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (ആദ്യ കാലത്തെ പേര് ഫാർമേഴ്‌സ് ഹൈസ്കൂൾ ഓഫ് പെൻസിൽവാനിയ) പ്രവർത്തനം ആരംഭിച്ചു.
1923- അമേരിക്ക ആദ്യ ഭൂഖണ്ഡാന്തര വ്യോമ തപാൽ സംവിധാനം ആരംഭിച്ചു...
1924- ജോസഫ് ചാഴിക്കാടനും എം എം വർക്കിയും ചേർന്ന് സ്വാതന്ത്ര്യ സമരത്തിന് തീവ്ര പിന്തുണ നൽകുന്ന കേരള ദാസൻ പത്രം ആരംഭിച്ചു....
1935- വൈറ്റ് ഹൗസിന്റെ മുകളിലൂടെ ഉള്ള വ്യോമ ഗതാഗതം നിരോധിച്ചു
1945- അറബ് ലീഗ് സ്ഥാപിതമായി
1960- പട്ടം താണുപ്പിള്ള യുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ രണ്ടാം മന്ത്രിസഭ അധികാരമേറ്റു..
1988 - ബോണി ബ്ലായേർ 500 മീറ്റർ സ്കേറ്റിങ്ങിൽ, 39.10 സെക്കൻഡിൽ പൂർത്തിയാക്കി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു...
1995- സ്റ്റീവ് ഫോസറ്റ് പസിഫിക് സമുദ്രത്തിലൂടെ ആദ്യമായി 9600 കിലോമീറ്റർ ദൂരം എയർ ബലൂൺ പറത്തി.
1997- സ്കോട്ട്ലൻറിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലോണിങ്ങിലുടെ ഡോളി എന്ന ചെമ്മരിയാട് ജനിച്ചു.
ജനനം
1705- പീറ്റർ ആർക്റ്റേടിയസ്... സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ.. മത്സ്യ ശാസ്ത പിതാവ് എന്നും അറിയപ്പെടുന്നു..
1732- ജോർജ് വാഷിംഗ്ടൺ... അമേരിക്കൻ രാഷ്ട്രപിതാവ്... പ്രഥമ പ്രസിഡണ്ട്.
1880- ടി. രാമലിംഗപ്പിള്ള, ഇംഗ്ലീഷ്- ഇംഗ്ലീഷ്- മലയാളം ഭാഷ നിഘണ്ടു രചയിതാവ് (1956)
1889- സഹജാനന്ദ് സരസ്വതി... കിസാൻ സഭ സ്ഥാപക നേതാവ്....
1892- ഇന്ദുലാൽ കനയ്യലാൽ യാഗ്നിക്.. മഹാഗുജറാത്ത് പ്രസ്ഥാന നേതാവ്, സ്വാതന്ത്യ സമര സേനാനി, എഴുത്തുകാരൻ
1898- കാരൂർ നീലകണ്ഠപ്പിള്ള.. പ്രശസ്ത ചെറുകഥാകൃത്ത്, സാഹിത്യ പ്രവർത്തക സഹകരണ സംഘം സ്ഥാപകരിൽ ഒരാൾ..
1922- സയ്യിദ് ഹൈദർ റാസ... വിഖ്യാത ഇന്ത്യൻ ചിത്രകാരൻ,പ്രോഗ്രസിവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പ് സ്ഥാപകൻ. 3 പത്മയും കിട്ടി...
1941- ദയാബാദ് - മേഴ്സി മാത്യു എന്ന ശരിയായ പേരുള്ള സാമൂഹ്യ പ്രവർത്തക.. മദ്ധ്യപ്രദേശിലെ ഗോണ്ടു ആദിവാസി കേന്ദ്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.
1946- കെ പി ബ്രഹ്മാനന്ദൻ.. പ്രശസ്ത പിന്നണി ഗായകൻ..
1966.. ബാബു ആന്റണി- മലയാളത്തിലെ നടൻ....
1962- സ്റ്റീവ് ഇർവിൻ.. ഓസ്ട്രേലിയയിലെ പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞൻ.. മുതല വേട്ടക്കാരൻ എന്നും അറിയപ്പെടുന്നു...
ചരമം
1512- അമേരിഗോ വെസ്പുസി: ഇറ്റാലിയൻ പര്യവേക്ഷകൻ.. അമേരിക്ക കണ്ടു പിടിച്ചു.
1636- സന്റോറിയോ സാൻക്ടോറിയസ് .. തെർമോ മീറ്ററിന്റെ ഉപജ്ഞാതാവ്..
1939- അന്തോണിയോ മച്ചാദോ.. ആധുനിക സ്പാനിഷ് കവി.. തൊണ്ണൂറ്റി എട്ടാം തലമുറ എന്നറിയപ്പെടുന്ന വ്യക്തിത്വം...
1944- കസ്തുർബാ ഗാന്ധി.. മഹാത്മജിയുടെ പത്നി.. തടവിനിടെ ആഗാഖാൻ കൊട്ടാരത്തിൽ വച്ച് മരണപ്പെട്ടു..
1958- മൗലാനാ അബ്ദുൽ കലാം ആസാദ്.. ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി... ഭാരത് രത്ന ജേതാവ്
2005- പട്ടണക്കാട് പുരുഷോത്തമൻ.... പിന്നണി, നാടക ഗായകൻ
2011 - എം.എ.ജോൺ - പരിവർത്തന വാദ കോൺഗ്രസ് (ഡി.ഐ. സി) നേതാവ്
2012 - റെമി ഒച്ച്ലിക്ക് - 29 മത് വയസ്സിൽ സിറിയൻ യുദ്ധത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കൊല്ലപ്പെട്ട പ്രസ് ഫോട്ടാ ഗ്രാഫർ
(സംശോധകൻ - കോശി ജോൺ എറണാകുളം)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)