ഫെബ്രുവരി 23 ദിവസവിശേഷം
1455- ജോൺ ഗുട്ടൻബർഗ് ബൈബിൾ ആദ്യമായി അച്ചടിച്ചു പ്രസിദ്ധികരിച്ചു.. (ഏകദേശ തീയതി ആണ്)
1782 - ജെയിംസ് വാട്ടിന് Steam Engine ന്റെ പേറ്റന്റ് ലഭിച്ചു
1886 - ലോകത്തിലെ ആദ്യത്തെ ക്ലാസിഫൈഡ് പരസ്യം , ടൈംസ് ഓഫ് ലണ്ടൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു
1903- ഗ്വണ്ടനാമോ ഉൾക്കടൽ, ബാഹിയ ഹോണ്ടോ എന്നീ സ്ഥലങ്ങൾ, ക്യൂബ അമേരിക്കയ്ക്ക് നാവിക താവളം നിർമ്മിക്കുവാൻ പാട്ടത്തിന് നൽകി...
1904- 10 ലക്ഷം US ഡോളറിന് അമേരിക്ക, പനാമ കനാലിന് മേൽ നിയന്ത്രണം സ്വന്തമാക്കി...
1917- റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന് തുടക്കം. സെന്റ് പീറ്റേഴ്സ് ബർഗിൽ, ഭക്ഷ്യ റേഷൻ ഏർപ്പെടുത്തിയതിനെതിരേ ബഹുജന പ്രകടനം...
1918- കൈസറുടെ ജർമൻ സേനക്കെതിരെ ചെമ്പടയുടെ വിജയം. 1923 മുതൽ ഈ ദിനം ചെമ്പട ദിനമായി ആചരിക്കുന്നു...
1919- ബെനിഞ്ഞോ മുസോളിനി ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.
1941 - ഡോ.ഗ്ലെൻ ടി. സോബെർഗ്, യുറേനിയത്തിൽ നിന്നു പ്ലൂട്ടോണിയം വേർതിരിച്ചു എടുത്തു..
1946- മുംബൈ നാവിക കലാപം ബ്രിട്ടീഷുകാർ അടിച്ചമർത്തി...
1947- ജനീവ ആസ്ഥാനമായി International organisation for standardisation (ISO) സ്ഥാപിതമായി...
1954 - ജോനാസ് സൾക് കണ്ടുപിടിച്ച പോളിയോയ്ക്കെതിരെ ഉള്ള വാക്‌സിൻ ഉപയോഗിച്ചുള്ള കുത്തിവെപ്പ്, ആദ്യമായി പിറ്റ്സ്ബർഗിൽ ഉള്ള
എല്ലാ ആളുകൾക്കും നൽകി..
1955- ദക്ഷിണ പൂർവേഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ (സിയറ്റോ) ആദ്യ സമ്മേളനം..
1970 - ഗയാന സ്വതന്ത്ര രാഷ്ട്രമായി..
1991- തായ്ലൻറിൽ രണ്ടാം രക്തരഹിത വിപ്ലവത്തിലൂടെ സൈന്യം അധികാരത്തിൽ...
1998- എല്ലാ ജൂതൻമാർക്കും, കുരിശുയുദ്ധക്കാർക്കുമെതിരെ ജിഹാദ് നടത്താൻ ബിൻ ലാദൻ ഫത്വ പുറപ്പെടുവിച്ചു..
ജനനം
1884- കാസിമർ ഫങ്ക് - പോളിഷ് രസതന്ത്രജ്ഞൻ.. വിറ്റാമിനുകളെ കുറിച്ചുള്ള പഠനം വഴി പ്രശസ്തൻ
1906- ഇ.എം. കോവൂർ... സാഹിത്യകാരൻ - കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, ന്യായാധിപൻ..
1915- പോൾ ടിബറ്റ്‌സ്- ഹിരോഷിമയിൽ ആണവ ബോംബ് ( Enola Gay) വർഷിച്ച വൈമാനികൻ
1922- ജെ.ഡി. തോട്ടാൻ.. ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
1952- ശശികുമാർ - പത്രപ്രവർത്തകൻ, ഏഷ്യാനെറ്റ് സ്ഥാപകൻ, സിനിമാ നടൻ...
1954- ഡോ രജനി തിരിനഗമ... ശ്രീ ലങ്കൻ സാമൂഹ്യ പ്രവർത്തക.. LTTE ക്കാരാൽ വധിക്കപ്പെട്ടു...
ചരമം
1603- ഫ്രാൻസ്വ വിറ്റ- ഫ്രഞ്ച് ഗണിതജ്ഞൻ. ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു..
1821 - ജോൺ കീറ്റ്സ് - ഇംഗ്ലീഷ് കവി
1944 - ലിയോ ബയ്ക് ലാൻഡ്.. ബേക്‌ലൈറ്റ് കണ്ടുപിടിച്ച അമേരിക്കൻ രസതന്ത്രഞ്ജൻ
1969- മധുബാല.. ബോളിവുഡിലെ മർലിൻ മൺറോ... ത്രിസുന്ദരികളിൽ ഒരാൾ.. മീനാകുമാരി, നർഗീസ് എന്നിവർ മറ്റു രണ്ട് പേർ....
1985- റാണി ലക്ഷ്മി സേതു ബായ് - തിരുവിതാംകൂറിലെ അവസാന റീജന്റ്.1924-31 കാലയളവിൽ..
2004 - വിജയ് ആനന്ദ്.. സിനിമ സംവിധായകൻ
2004 - സിക്കന്തർ ഭക്ത്... മുൻ കേരള ഗവർണർ
2006 - പ്രൊഫ. എം കൃഷ്ണൻ നായർ.. സാഹിത്യ വിമർശകൻ. സാഹിത്യ വാരഫലം വഴി പ്രശസ്തൻ..
2011 - നിർമല ശ്രീവാസ്തവ - സഹജയോഗ സ്ഥാപക..
(കടപ്പാട് - കോശി ജോൺ - എറണാകുളം)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )