ഫെബ്രുവരി 28 ദിവസവിശേഷം..
ഇന്ന് ദേശീയ ശാസ്ത്ര ദിനം... നോബൽ ജേതാവ് സി.വി. രാമൻ, തന്റെ രാമൻ ഇഫക്ട് കണ്ടു പിടിച്ച കാര്യം 1928ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം...
ഇന്ന് അപൂർവ രോഗ ദിവസം.. അപൂർവ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും അത്തരം രോഗികൾക്കു വേണ്ടിയുള്ള കരുതൽ നൽകുന്നതിന് സമൂഹത്തിനു അവബോധം നൽകുന്നതിനും വേണ്ടി 2008 മുതൽ ഫെബ്രുവരിയിലെ അവസാന ദിവസം ആചരിക്കുന്നു...
1784 - ഇവാഞ്ചലിസ്റ് ജോൺ വെസ്‌ലി മെതഡിസ്റ്റ് സഭ സ്ഥാപിച്ചു
1854- അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി രൂപീകരിച്ചു...
1922- ബ്രിട്ടൻ സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു..
1933 - ജർമൻ പ്രസിഡന്റ് പോൾ വോൻ ഹിൻഡൻബർഗ്, അഭിപ്രായ സ്വാന്തന്ത്ര്യം നിരോധിച്ചു.
1935- അമേരിക്കൻ രസതന്ത്രഞ്ജൻ ആയ വാലസ് കാരോതേഴ്സ് നൈലോൺ കണ്ടു പിടിച്ചതായി പ്രഖ്യാപിച്ചു
1948- ആർ.കെ. ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ചു...
1953 - ജീവ ശാസ്ത്രജ്ഞന്മാരായ ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് വാട്സൻ എന്നിവർ ഡി.എൻ.എ യുടെ രാസ ഘടന കണ്ടു പിടിച്ചു..
1957- കേരള നിയമസഭയിലേക്ക് പ്രഥമ തെരഞ്ഞെടുപ്പ് തുടങ്ങി...
1972- യു എസ് എ യും ചൈനയും ഷാങ്ഹായ് കമ്യുണിക്കിൽ ഒപ്പുവച്ചു..
2016- റസൂൽ പൂക്കുട്ടി, ശബ്ദ സംഗീത രംഗത്തെ ഗോൾഡൻ റീൽ പുരസ്കാരം നേടി..
ജനനം
1664- തോമസ് ന്യുകൊമൻ - ഇംഗ്ലിഷ് ശാസ്ത്രജ്ഞൻ.. ആവിയന്ത്രം കണ്ടുപിടിച്ച വ്യക്തികളിൽ ഒരാൾ.
1820- ജോൺ ടെനിയൽ - ഇംഗ്ലീഷ് കാർട്ടൂണിസ്റ്റ്, ചിത്രകാരൻ..
1901- ലീനസ് പോളിങ്.. അമേരിക്കൻ ശാസ്ത്രജ്ഞൻ.. 1200 പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രണ്ട് വിഷയത്തിൽ നോബൽ നേടി (1954, 1962)
1920- പമ്മൻ (R P പരമേശ്വര മേനോൻ) .. സാഹിത്യകാരൻ - ചട്ടക്കാരി പ്രശസ്ത കൃതി..
1944- രവീന്ദ്ര ജയിൻ. ബോളിവുഡ് സംഗീതജ്ഞൻ.. അന്ധനായി ജനിച്ചു.. മലയാളത്തിലും ഹിന്ദിയിലും നിരവധി ഹിറ്റ് ഗാനങ്ങൾ
1947- ദ്വിഗ് വിജയ് സിങ് - മധ്യ പ്രദേശ് മുൻ മുഖ്യമന്ത്രി..
1951- കഴ്സൺ ഗവ്റി.. മുൻ ഇന്ത്യൻ ക്രിക്കറ്റർ..
1969- യു ശ്രീനിവാസ്.. മാൻഡലിൻ വിദഗ്ധൻ.. ക്ലാസ്സിക്കൽ ഇന്ത്യൻ സംഗീതത്തിന്റെ മൊസാർട്ട് ..പാശ്ചാത്യ സംഗീത ഉപകരണമായ മാൻഡലിനെ കർണാടക സംഗീതവുമായി ബന്ധപ്പെടുത്തി വിപുലപ്പെടുത്തി..
ചരമം
1936... ചാർലിസ് നിക്കോൾ.. ബാക്ടീരിയോളജിസ്റ്റ് .. പേനുകളാണ് ടൈഫസ് രോഗകാരികർ എന്ന് കണ്ടെത്തി... നോബൽ സമ്മാന ജേതാവ്
1936- കമലാ നെഹ്റു.. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്ജിയുടെ പത്നി.
1940 - ആർനോൾഡ് ഡോൾമെച്ച്.. ഇംഗ്ലീഷ് സംഗീതത്തിന് പുത്തൻ വ്യാഖ്യാനം നൽകിയ സാഹിത്യ പ്രതിഭ
1963- ഡോ രാജേന്ദ്രപ്രസാദ്.. ബിഹാർ ഗാന്ധി.. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി .. ഭാരത് രത്ന..
1995- സി.ഉണ്ണിരാജ ..CP I യുടെ സൈദ്ധാന്തികൻ...
2018- ജയേന്ദ്ര സരസ്വതി സ്വാമികൾ.. 69 മത് ശങ്കരാചാര്യർ..
(സംശോധകൻ. കോശി ജോൺ എറണകുളം)
(എ.ആർ.ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണുർ )