ഗ്രന്ഥാലോകം 70-ാം വർഷികത്തോടന നുബന്ധിച്ച് മയ്യിൽ മേഖലാ സെമിനാർ സംഘടിപ്പിച്ചു
മയ്യിൽ :- ലൈബ്രറി കൗൺസിൽ മയ്യിൽ മേഖലാ കമ്മറ്റിയും കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയും ചേർന്ന് ഗ്രന്ഥാലോകം 70-ാം വർഷികം മയ്യിൽ മേഖലാ സെമിനാർ സംഘടിപ്പിച്ചു. പി.കെ. വിജയന്റെ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.വി.വി.ഷാജി ''ലഹരിക്കെതിരെ ജാഗ്രത " എന്ന വിഷയം അവതരിപ്പിച്ചു., മയ്യിൽ സബ്ബ് ഇൻസ്പക്ടർ ശ്രീ.എൻ.പി.രാഘവൻ " വാഹന അപകടങ്ങൾക്കെതിരെ ബോധവൽക്കരണം " നടത്തി.റോഡ് ആക്സിഡന്റ് അവയർ നസ് ഫോറം ജില്ലയിലെ മാതൃകാ ഡ്രൈവറായി തെരഞ്ഞെടുത്ത ശ്രീ എം.പി.ജയരാജനെ സബ്ബ് ഇൻസ്പക്ടർ മൊമൻന്റോ നൽകി ആദരിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്കുട്ടീവ് അംഗം യു.ജനാർദനൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ശ്രീ.വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും പി.കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.
ശ്രീ.വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും പി.കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.