ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പയ്യന്നൂർ സ്വദ്ദേശി പ്രൊഫ: ടി.പി.ശ്രീധരൻ അന്തരിച്ചു
കണ്ണൂരിലെ മുൻനിര പരിഷദ് പ്രവർത്തകനും മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പ്രൊഫ.ടി.പി.ശ്രീധരൻ (75) ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് മൈത്രി ആശുപത്രിയിൽ അന്തരിച്ചു. Lung fibroടis ബാധിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു. ഭാര്യ പ്രൊഫ. ജാനകി, മക്കൾ സ്മിത, ഡോ.രശ്മി. സഹോദരന്മാർ ഡോ. ടി.പി.ശശികുമാർ , ടി.പി.നാരായണൻകുട്ടി (ഫോറസ്റ്റ് ഡിപാർട്ട്മെന്റ് ), ടി.പി.ബാലകൃഷ്ണൻ.കണ്ണൂർ ജില്ലയിൽ പരിഷത്ത് പ്രവർത്തനമാരംഭിച്ച കാലം മുതൽ മരിക്കുന്നതു വരെ നിരന്തരം പ്രവർത്തിച്ചു. പയ്യന്നൂർ കോളേജായിരുന്നു മുഖ്യ പ്രവർത്തന കേന്ദ്രം. 1984 മുതൽ 1986 വരെ പരിഷത്തിന്റെ ജില്ലാ പ്രസി ഡണ്ടായിരുന്നു. സാക്ഷരതാ സമിതി ജില്ലാ കോ-ഓഡിനേറ്റർ, ജില്ലാ ആസൂത്രണ സമിതി വിദഗ്ധാംഗം, ജനകീയാസൂത്രണം ജില്ലാ കോ ഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ പയ്യന്നൂർ നഗരസഭ ആസൂത്രണ സമിതി അംഗം, നടുവിൽ HSS മാനേജർ.
മൃതശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് പയ്യന്നൂർ കുങ്കാളിയിലുള്ള വീട്ടിൽ (ശ്രീലയം). നാളെ രാവിലെ 9.30- 11.00 പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതുദർശനം. സംസ്ക്കാരം നാളെ 3 മണിക്ക് നടുവിൽ തടവാട്ട് വീടിനടുത്ത ശ്മശാനത്തിൽ.