നവീകരിച്ച കയ്യംകോട് റോഡ് ഉദ്ഘാടനം ചെയ്തു
കയ്യങ്കോട്:ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കയ്യങ്കോട്- വള്ളുവൻകടവ് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ മഹിജ തുറന്നു കൊടുത്തു. കയ്യങ്കോട് പാറപ്പുറത്ത് വെച്ച് നടന്ന ചടങ്ങ് വി.എം അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കയ്യങ്കോട് വികസന സമിതി അംഗങ്ങളായ അഷ്‌റഫ് കെ,അഷ്‌റഫ് കെ വി, കെ.വി.എ കാദർ ,അബ്ദുറഹ്മാൻ സാഹിബ്, അഷ്റഫ് മൗലവി ,ശ്രീജിത്ത് കണ്ണാടിപറമ്പ്, പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
പ്രോട്ടോകോൾ ലംഘനം ആരോപിച്ച് യു ഡി എഫ് ഈ ചടങ്ങ് നേരത്തെ ബഹിഷ്കരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടകനായ ചടങ്ങിന് ജില്ലാ പഞ്ചായത്ത് അംഗത്തെ അധ്യക്ഷനാക്കി പഞ്ചായത്ത് പ്രസിഡന്റിനെ ആശംസയിൽ ഒതുക്കിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു .
അത് പോലെ തന്നെ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ചടങ്ങിന് ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല.
ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നേരത്തെ പ്രതീകാത്മകമായ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു.