റോഡിൽ രൂപപ്പെട്ട ഗർത്തം വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു
കൊളച്ചേരി :- കൊളച്ചേരി മുക്കിൽ ചേലേരി റോഡിന്റെ തുടക്കത്തിൽ വിജയാ കോപ്ലക്സിന് മുന്നിൽ പുതുതായി താറ് ചെയ്ത റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇരുചക്രവാഹനയാത്രക്കാരെ സംബസിച്ച് വൻ അപകടം തന്നെയാണ് ഇവിടെ പതിയിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇവിടെ ഗർത്തം രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പരിശോധിച്ച് അടിയിലൂടെ പോകുന്ന പൈപ്പ് ലൈൻ കാരണമാണ് റോഡ് ഇടിയുന്നതെന്ന് കണ്ടെത്തി റോഡിലെ താറ് നീക്കി അറ്റകുറ്റപണി നടത്തിയിരുന്നു. പിന്നീട് ആ സ്ഥലത്ത് താറ് ചെയ്ത് പഴയ രൂപത്തിൽ ആക്കാൻ ആരും തയ്യാറായില്ല... ഇപ്പോൾ ആ കുഴി വൻ അപകട ഭീഷണിയായി റോഡിൽ സ്ഥിതി ചെയ്യുകയാണ്. റോഡ് പൂർവ്വസ്ഥിതിയിലാക്കി താറ് ചെയ്തില്ലെങ്കിൽ അപകട സാധ്യത ഏറുമെന്നാണ് യാത്രക്കാർ പരാതി പറയുന്നത്.