പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു നാളെ തുടക്കമാവും


പാമ്പുരുത്തി: ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു നാളെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് ഖാസി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ പതാക ഉയർത്തലോടെ തുടക്കമാവും രാത്രി എട്ടു മണിക്ക് നടക്കുന്ന ഉൽഘാടനം സമ്മേളനം പാമ്പുരുത്തി മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ കണ്ണാടി പറമ്പ് ദാറുൽ ഹസനാത്ത് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്യും സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ബാഖി ഉപഹാര സമർപ്പണവും അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി പ്രഭാഷണവും നിർവ്വഹിക്കും സിഎച്ച് അബ്ദുൽ മജീദ് ഫൈസി,
എം മമ്മു മാസ്റ്റർ, മൻസൂർ പാമ്പുരുത്തി , എം മുസ്തഫ ഹാജി, സലീം അസ് അദി, പി കമാൽ, എം ആദം, എം ശിഹാബ് , എം എം അമീർ ദാരിമി പ്രസംഗിക്കും പാമ്പുരുത്തി മദ്രസാ നൂറേ ത്വൈബ സംഘം അവതരിപ്പിക്കുന്ന ബുർദ്ദാ മജ് ലിസ് നടക്കും ശനിയാഴ്ച രാത്രി മലപ്പുറം ജില്ലാ ത്വലബ സംഘം അവതരിപ്പിക്കുന്നബുർദ്ദാ- ഖവാലിയും, അൽ ഹാഫിസ് സിദ്ദീഖ്‌ ഫൈസി പഴയന്നൂറിന്റെ പ്രഭാഷണവും നടക്കും ഞായറാഴ്ച പകൽ ഒരു മണിക്ക് മൗലിദ് പാരായണവും അന്നദാനവും രാത്രി നടക്കുന്ന അൽ ഹാഫിസ് സ്വാലിഹ് ഹുദവി വളാഞ്ചേരി യുടെ പ്രഭാഷണത്തോടെ ഉറൂസ് സമാപിക്കും
Previous Post Next Post