പഠനോത്സവം നടത്തി


കൊളച്ചേരി :- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊളച്ചേരി എ യു പി സ്കൂളിൽ  പഠനോത്സവം സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ താഹറ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ഒ.ദിനേശൻ അധ്യക്ഷത വഹിച്ചു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ അനിൽകുമാർ മികവ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആശംസ നേർന്നു കൊണ്ട് മദർ പി ടി എ പ്രസിഡന്റ് ശ്രീമതി കെ അനിത,മേനേജർ ശ്രീ.എം.ഗോവിന്ദൻമാസ്റ്റർ,മുൻ മേനേജർ ശ്രീമതി സി.ഒ ഗീത എന്നിവർ പ്രസംഗിച്ചു എസ്.ആർ.ജി.കൺവീനർ ശ്രീമതി സി എം പ്രസീത നന്ദി പറഞ്ഞു.

തുടർന്ന് കുട്ടികളുടെ മികവ് അവതരണവും പoനോത്സവത്തിൽ ലഘു പരീക്ഷണങ്ങൾ ,ഭാഷാ കേളികൾ, ഇംഗ്ലിഷ് സ്കിറ്റ് ,ഗണിത കൗതുകം, സുരീലി ഹിന്ദി, മഹർ ജഹുൽ അറബി, ഒറിഗാമി ,കുക്കറി ഷോ ,പുസ്തകകളുടെ പ്രദർശനം എന്നിവ നടന്നു.
Previous Post Next Post