മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ് നടത്തുന്ന ബോധവൽക്കരണ ക്യാമ്പ് പാർട്ടി ഓഫീസിൽ വച്ച്
മയ്യിൽ : മോട്ടോർ തൊഴിലാളികളെ ക്ഷേമനിധിയിൽ അംഗമാക്കുന്നതിന്റെ ഭാഗമായി ക്ഷേമനിധി പദ്ധതികളെ കുറിച്ചുള്ള ബോധവൽകരണ ക്ലസും പുതുതായ ക്ഷേമനിധിയിൽ ചേർക്കാനും കുടിശ്ശിക അടയ്ക്കാനുമായി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നേരിട്ട് നടത്തുന്ന ക്യാമ്പ് മയ്യിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസായ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിൽ വച്ചത് വിവാദമാവുന്നു.
ഫിബ്ര 27 നാണ് ക്യാമ്പ്. ക്ഷേമനിധി ഓഫീസർമാർ അടക്കം ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
പാർട്ടി ഓഫീസിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത് ദുരുദ്യേശ പരമാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.