മാതൃകാപരീക്ഷ നടത്തി
മയ്യിൽ :- കെ എസ് ടി എ യുടെ നേതൃത്വത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന എൽ എസ് എസ് ,യു എസ് എസ് മാതൃകാപരീക്ഷ കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.കെ വിനോദ് അധ്യക്ഷത വഹിച്ചു.ഡിഇഒ കെ.രാധാകൃഷ്ണൻ ,സയൻസ് പാർക്ക് ഡയറക്ടർ എം.വി അജയകുമാർ, ജില്ലാ കമ്മറ്റിയംഗം എം.സി ഷീല, സബ് ജില്ലാ സെക്രട്ടറി കെ.സി സുനിൽ ട്രഷറർ പി പി സുരേഷ് ബാബു, കൺവീനർ സി വിനോദ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.രാജേഷ് സ്വാഗതവും സബ് ജില്ലാ എക്സികുട്ടീവ് ബി.കെ വിജേഷ് നന്ദിയും പറഞ്ഞു