പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് സമാപിച്ചു



പാമ്പുരുത്തി: മൂന്നു ദിവസം നീണ്ടുനിന്ന ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ്  സമാപിച്ചു .
 ഇന്നലെ ഒരു മണിക്ക് മൗലിദ് പാരായണത്തിനും തുടർന്ന് നടന്ന  അന്നദാനത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു
പാമ്പുരുത്തി മദ്രസാ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനവും നടന്നു
മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ
അൽ ഹാഫിസ് സ്വാലിഹ് ഹുദവി വളാഞ്ചേരി പ്രഭാഷണം നിർവ്വഹിച്ചു
എം മുഹമ്മദ് ഹനീഫ് ഫൈസി, ശഫീർ മൗലവി വേശാല, ഖിളർ മൗലവി എടവച്ചാൽ, മുസ്തഫ മൗലവി മലപ്പുറം തുടങ്ങിയവർ സംബന്ധിച്ചു എം എം അമീർ ദാരിമി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു
Previous Post Next Post