ശുഹൈബ് യൂത്ത് ബ്രിഗേഡ് രൂപീകരിച്ചു
നാറാത്ത്: നാറാത്ത് ടൗൺ ശുഹൈബ് യൂത്ത് ബ്രിഗേഡ് കമ്മിറ്റി രൂപികരണവും ഇന്ത്യൻ സമകാലിക രാഷ്ട്രീയ വിശദീകരണ ക്ലാസും നടത്തി .
ധീര രക്തസാക്ഷി ശുഹൈബ് യൂത്ത് ബ്രിഗേഡ് കമ്മിറ്റി രുപീകരണം ഇന്ത്യൻ യൂത്ത് കോൺ. മണ്ഡലം പ്രസിഡണ്ട് സുധീഷ് നാറാത്തിന്റെ അധ്യക്ഷതയിൽ DCC ജന. സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു തുടർന്ന് സമകാലിക ഇന്ത്യൻ രാഷ്ട്രീയ വിഷയത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.
ബ്രിഗേഡിന്റെ 15 അംഗ എക്സിക്യൂട്ടിവ് അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്തു.
AIUWC അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഫൽ നാറാത്ത് സ്വഗതവും യൂത്ത് ബ്രിഗേഡ് പ്രസിഡണ്ടായി ചുമതലയേറ്റ ഇർഫാൻ KM നന്ദിയും പറഞ്ഞു .