കൊളച്ചേരി പ്രീമിയർ ലീഗ്: കമന്റേറ്ററുടെ പരാമർശത്തിൽ കാണികളുടെ പ്രതിഷേധവും വാഗ്വാദവും; അവസാനം മാപ്പു പറഞ്ഞ് കമ്മിറ്റി
കൊളച്ചേരി :- കൊളച്ചേരി പ്രീമിയർ ലീഗ് മത്സരത്തിൽ ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കമന്റേറ്ററുടെ പരാമർശത്തിൽ ക്ഷുഭിതരായ കാണികൾ കമ്മിറ്റിക്കാർക്കു നേരെ പ്രതിഷേധവുമായി ഗ്രൗണ്ടിലിറങ്ങി.
കളിക്കിടെ കമന്റേറ്റർ കാണികളെ പറ്റി പറഞ്ഞ പരാമർശത്തിൽ ദ്വേഷ്യം പൂണ്ട കാണികൾ കളി കഴിഞ്ഞതോടെ കമ്മിറ്റിക്കാർക്ക് നേരെ കൂട്ടമായി എത്തി പ്രതിഷേധം അറിയിച്ചു.
പക്ഷെ കമ്മിറ്റിക്കാർ തങ്ങളുടെ പരാമർശത്തെ ന്യായീകരിച്ച് സംസാരിച്ചതോടെ പ്രശ്നം വഷളാവുന്ന സ്ഥിതിയായി. അൽപ നേരത്തെ വാഗ്വാദത്തിനു ശേഷം അവസാനം കമ്മിറ്റിക്കാർ മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നം അവസാനിച്ചത്.
കളി നടക്കുന്നതിനിടെ വിതരണം ചെയ്യുന്ന സമ്മാനക്കൂപ്പൺ വാങ്ങാത്ത കാണികളെ മോശമായി പരാമർശിച്ചതാണ് കാണികളെ ചൊടിപ്പിച്ചത്.തങ്ങളുടെ കളി നടത്തിപ്പിന്റെ വരുമാനമാർഗമാണ് സമ്മാനകൂപ്പണെന്നും എല്ലാവരും അത് വാങ്ങാനാണ് അങ്ങനെ പറഞ്ഞെന്ന് കമേന്റെറ്ററും കമ്മിറ്റിയും ന്യായീകരിച്ചെങ്കിലും കാണികൾ കമന്റെറ്റർ മാപ്പു പറയണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും കൈയേറ്റ ശ്രമത്തിന് തുനിയുകയുമായിരുന്നു. കമ്മിറ്റിയുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ സാധിച്ചത്.