കൊളച്ചേരി മുക്കിലെ ട്രാൻസ്ഫോർമർ മാറ്റൽ പ്രവൃത്തികൾ ആരംഭിച്ചു
കൊളച്ചേരി :- കൊളച്ചേരി മുക്കിൽ ചേലേരി റോഡ് തുടങ്ങുന്നിടത്ത് റോഡിലേക്ക് തള്ളിനിൽക്കുന്നതായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.
പ്രസ്തുത ട്രാൻൻസ് ഫോർമർ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ കൊളച്ചേരി മുക്ക് നെല്ലിക്കപ്പാലം റോഡിൽ തന്നെ അപകടകരമായ രീതിയിലായിരുന്നു അവ ഉണ്ടായിരുന്നത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതോടെ കൊളച്ചേരി നെല്ലിക്കപ്പാലം റോഡിന്റെ വളവ് നേരയാവുന്നതോടെ റോഡിന്റെ മുഖഛായ തന്നെ മാറ്റപ്പെടും.