ഫെബ്രുവരി 7 ദിവസ വിശേഷം.
1943- അമേരിക്കയിൽ ഒരാൾക്ക് മൂന്ന് ഷൂവിൽ കൂടുതൽ വാങ്ങാൻ സാധിക്കാത്ത തരത്തിൽ ഷൂ റേഷനിങ് ഉത്തരവ് നിലവിൽ വന്നു...
1962- യു.എസ്- ക്യൂബ വാണിജ്യ ബന്ധം ഉപേക്ഷിച്ചു..
1974- ഗ്രനഡ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി
1984.. നാസ ബഹിരാകാശ യാത്രികർ ശൂന്യാകാശത്തിൽ നിയന്ത്രണ രഹിതമായ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു...
1986- 28 വർഷത്തെ കുടുംബ ഏകാധിപത്യ ഭരണത്തിന് ശേഷം ഹെയ്ത്തി പ്രസിഡണ്ട് രാജ്യം വിട്ടു...
1992.. യുറോപ്യൻ യൂണിയൻ നിലവിൽ വരാൻ കാരണമായ മാസ്ട്രിച്ച് ഉടമ്പടി ഒപ്പിട്ടു..
1999- ഹുസൈൻ രാജാവിന്റെ മരണത്തെ തുടർന്ന് അബ്ദുള്ള രാജാവ് ജോർദാൻ രാജാവായി...
1999- ക്രിക്കറ്റ് ഫീൽഡിലെ അപൂർവ റെക്കാർഡ് അനിൽ കുംബ്ലെ കൈവരിച്ചു. ഒരു ടെസ്റ്റിന്നിങ്ങ്സിലെ 10 വിക്കറ്റും നേടുന്ന ആദ്യ ഏഷ്യക്കാരനും ലോകത്തെ രണ്ടാമനുമായി.. ഡൽഹിയിൽ പാക്കിസ്ഥാനെതിരെയായിരുന്നു ഈ അപൂർവ നേട്ടം.. ഇംഗ്ലണ്ട് കാരനായ ജിം മേക്കറാണ് ഇക്കാര്യത്തിൽ കുംബ്ലെയുടെ ഏക മുൻഗാമി..
2000- സിക്കിമിലെ കാഞ്ചൻ ജംഗ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..
2005.. അലൻ മാർക്ക് ആർതർ എകനായി 71 ദിവസം 14 മണിക്കുർ ,18 മിനിട്ട് ,33 സെക്കന്റ് ലോകം ചുറ്റി തിരിച്ചു വന്നു ചരിത്രം സൃഷ്ടിച്ചു..
2007- ഇന്ത്യൻ തപാൽ വകുപ്പ് , സുഗന്ധമുള്ള സ്റ്റാമ്പുകൾ ( Fragrance of Roses) പുറത്തിറക്കി..
2009 - ആസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും കെടുതി നിറഞ്ഞ കാട്ടുതീ തുടങ്ങി...
ജനനം
1478- തോമസ് മൂർ.. രാജ്യ തന്ത്രജ്ഞൻ.. കത്തോലിക്ക സഭ വിശുദ്ധനായി കരുതുന്നു.. ഉട്ടോപ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്..
1812- ചാൾസ് ഡിക്കൻസ് - വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ കഥാകാരൻ.. ക്രിസ്മസ് കരോൾ, ഡേവിഡ് കോപ്പർ ഫിൽഡ്, ടെയിൽ ഓഫ് ടു സിറ്റിസ് തുടങ്ങിയവ രചിച്ചു..
1908- മന്മഥ നാഥ് ഗുപ്ത - വിപ്ലവകാരിയായ സ്വാതന്ത്ര്യ സമര സേനാനി - H R A പ്രവർത്തകൻ.
1920- എ.എ.റഹിം, മുൻ ലോക്സഭാംഗം, മുൻ മേഘാലയ ഗവർണർ
1926- ബി.എസ് ശിവരുദ്രപ്പ.. കന്നഡയിലെ സഞ്ചാര സാഹിത്യകാരൻ..
1931- സി.വി. ശ്രീരാമൻ.. ചെറുകഥാ കൃത്ത്.. വാസ്തുഹാര, ചിദംബരം തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടേയും പൊന്തൻമാട ,പുരുഷാർഥം തുടങ്ങിയ ചിത്രങ്ങളുടെയും കഥാകാരൻ..
1938- എസ് രാമചന്ദ്രൻ പിള്ള.. CPI(M) പി.ബി. അംഗം
1948- പ്രകാശ് കാരാട്ട്. CPI(M) പി.ബി.അംഗം, മുൻ ജനറൽ സെക്രട്ടറി..
ചരമം
1878- പിയൂസ് മാർപാപ്പ - ഏറ്റവും ദീർഘിച്ച കാലയളവ് (1846- 78) മാർപാപ്പയായ വ്യക്തി..
1942- സചീന്ദ്രനാഥ് സന്യാൽ.. സ്വാതന്ത്ര്യ സമര വിപ്ലവ നേതാവ്.. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ സ്ഥാപിച്ചു.. ഗൊരഖ് പൂർ ജയിലിൽ വച്ച് മരണപ്പെട്ടു..
1984- ഇ.കെ. ജാനകി അമ്മാൾ- തലശ്ശേരിക്കാരിയായ പ്രശസ്ത സസ്യ ശാസ്ത്രജ്ഞ.. ബ്രിട്ടിഷിന്ത്യയിൽ ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അപൂർവം പേരിൽ ഒരാൾ..
(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)