സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും ഇന്ന്
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊളച്ചേരി പി എച്ച് സി യുടെ നേതൃത്വത്തിൽ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും ഇന്ന് രാവില 10 മണി മുതൽ 2 മണി വരെ പി.എച്ച് സി കൊളച്ചേരിയിൽ (കാറാട്ട് ആശുപത്രി) വച്ച് നടത്തപ്പെടുന്നു.