ബോധവത്കരണ റാലി നടത്തി



മയ്യിൽ:കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ചട്ടുകപാറ ടൗണിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ റാലി നടത്തി എക്സൈസ് ജീവനക്കാർ, വാർഡ് മെമ്പർമാർ ,കുടുംബശ്രീ അംഗങ്ങൾ സ്കൗട്ട് ഗൈഡ്, റെഡ് ക്രോസ് അംഗങ്ങൾ വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു റാലി കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പത്മനാഭൻ  ഫ്ലാഗ് ഓഫ് ചെയ്തു എക്സൈസ് ഇൻസ്പെകടർ പി.പി ജനാർദ്ദനൻ ബോധവത്കരണ ക്ലാസ്സ് എടുത്തു സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ R രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വി ജയദേവൻ നന്ദി പറഞ്ഞു.റാലിയിൽ 250ഓളം ആളുകൾ പങ്കെടുത്തു
Previous Post Next Post