കൻഡോവ്മെൻറ് ജീവനക്കാർ സ്വർണാഭരണം തിരിച്ചേൽപ്പിച്ചു മാതൃകയായി



കൊളച്ചേരി: കണ്ണൂർ ജില്ലാ  സർക്കാർ ആശുപത്രിയിൽ കളഞ്ഞു പോയ സ്വർണം ലഭിച്ച കൻഡോവ്മെൻറ് പ്ലാസ്റ്റിക് നിർമാർജന വിഭാഗത്തിലെ  ജീവനക്കാർ ഉടമസ്ഥയ്‌ക്കു  തിരിച്ചു നൽകി മാതൃകയായി. പള്ളിപ്പറമ്പ് സ്വദേശി പി. നസീറിന്റെ ഭാര്യ ചിങ്ങിനകണ്ടി ഉമൈബ യുടേതാണ്  കളഞ്ഞുപോയ സ്വർണം. കടലാസിൽ കെട്ടിവച്ചിരുന്ന  സ്വർണം അത്   നഷ്ടപ്പെട്ടയുടനെ  സ്ഥലം  മുഴുവൻ അരിച്ചുപൊറുക്കിയെങ്കിലും കണ്ടെത്തിയിരുന്നില്ല, അവസാനം കൻഡോവ്മെൻറ് ജീവനക്കാർ ചവറ്റുതൊട്ടിയിൽ തെരെഞ്ഞപ്പോഴാണ് രണ്ടരപ്പവനോളം തൂക്കമുള്ള ആഭരണം അതിൽനിന്നും  കണ്ടെത്തിയത്. ജീവനക്കാരുടെ ഈ സൽപ്രവർത്തിയെ ഉടമസ്ഥയും  അവിടെ കൂടി നിന്നവരും നാട്ടുകാരും  മറ്റും അഭിനന്ദിച്ചു.

Previous Post Next Post